Thursday December 08, 2016
Latest Updates

‘കുഞ്ഞിമാലാഖ ഭൂമിയിലേയ്ക്ക് വന്നില്ല ,സ്വര്‍ഗത്തിലേയ്ക്ക് തിരിച്ചു പോയി’ : പ്രവാസി മലയാളിയുടെ കുഞ്ഞ് ഡ്യൂ ഡേറ്റിന് തൊട്ടു മുന്‍പ് മരണപെട്ടു

‘കുഞ്ഞിമാലാഖ ഭൂമിയിലേയ്ക്ക് വന്നില്ല ,സ്വര്‍ഗത്തിലേയ്ക്ക് തിരിച്ചു പോയി’ : പ്രവാസി മലയാളിയുടെ കുഞ്ഞ് ഡ്യൂ ഡേറ്റിന് തൊട്ടു മുന്‍പ് മരണപെട്ടു

ഡബ്ലിന്‍:ആ കുഞ്ഞി പൈതലിനെ മാലാഖാമാര്‍ വന്ന് സ്വര്‍ഗത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോയത് ആകാശത്തിനും ഭൂമിയ്ക്കും ഇടയില്‍ വെച്ചായിരുന്നു.അപ്പനും അമ്മയും ഏറെ കൊതിച്ചിരുന്നു ആ കുഞ്ഞു മുഖമൊന്നു കാണാന്‍. ഒരു മുത്തം കൊടുക്കാന്‍.

ഡബ്ലിന്‍ മെറിയോണ്‍ ഗേറ്റിലെ എലം പാര്‍ക്കില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആ കുഞ്ഞി പൈതലിനെ ദൈവം പക്ഷേ ഗര്‍ഭാവസ്ഥയില്‍ തന്നെ തിരികെയെടുത്തു .കുഞ്ഞിന് ചലനമില്ലെന്നു മനസിലാക്കിയ ദമ്പതികള്‍ നാഷണല്‍ മെറ്റെനിറ്റി ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ച് നടത്തിയ പരിശോധനയില്‍ ആമ്പ്‌ലിക്കല്‍ കോഡ് കഴുത്തില്‍ കുടുങ്ങി മരണം സംഭവിച്ചതായി ഡോക്റ്റര്‍മാര്‍ അറിയിക്കുകയായിരുന്നു.ഡ്യൂ ഡേറ്റ് അടുത്തതിനാല്‍ തൊട്ടു മുന്‍പുള്ള ദിവസവും ആശുപതിയില്‍ ചെന്നിരുന്നെങ്കിലും മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നതിനാല്‍ തിരിച്ചയയ്ക്കുകയായിരുന്നു.

ഏറെ കാലത്തെ കാത്തിരിപ്പിനും ഒരുക്കത്തിനും ശേഷമായിരുന്നു ഡബ്ലിനിലെ മലയാളി ദമ്പതികളായ ലാല്‍സനും സജിനിയ്ക്കും പ്രതീക്ഷകളുമായി സന്തോഷത്തിന്റെ ദിവസങ്ങള്‍ കടന്നു വന്നത്.കൃത്യമായ ചെക്കപ്പുകള്‍ നടത്തിയിരുന്നു.നാട്ടില്‍ കുടുംബാംഗങ്ങളെയും വിവരങ്ങള്‍ ഒക്കെ ദിനം തോറും അറിയിച്ചു വന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുഞ്ഞിന്റെ മരണം എറണാകുളം എളമക്കര സ്വദേശികളായ ലാല്‍സന്‍ സജിനി ദമ്പതികളെ കണ്ണീരിലാഴ്ത്തി.
വിവരമറിഞ്ഞ് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ.ജോസ് ഭരണിക്കുളങ്ങര ,ഫാ.മനോജ് പൊന്‍കാട്ടില്‍ എന്നിവരും ആശുപത്രിയില്‍ എത്തിയിരുന്നു.

Scroll To Top