Saturday December 03, 2016
Latest Updates

‘കുഞ്ഞിനെ ദത്തെടുത്താലും ,പ്രസവിച്ചയാള്‍ തന്നെ അമ്മ’ :ഐറിഷ് സുപ്രീം കോടതിയുടെ വിധി സുപ്രധാന മാറ്റങ്ങള്‍ക്ക് കാരണമാവും

‘കുഞ്ഞിനെ ദത്തെടുത്താലും ,പ്രസവിച്ചയാള്‍ തന്നെ അമ്മ’ :ഐറിഷ് സുപ്രീം കോടതിയുടെ വിധി സുപ്രധാന മാറ്റങ്ങള്‍ക്ക് കാരണമാവും

ഡബ്ലിന്‍ :ദത്തെടുക്കപ്പെട്ട കുട്ടികളുടെ യഥാര്‍ത്ഥ അമ്മമാരുടെ പേരു തന്നെ വേണം അവരുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ വയ്ക്കാന്‍ എന്ന നിബന്ധനയുമായി ഐറിഷ് സുപ്രീം കോടതി ഇന്നലെ സുപ്രധാന വിധി പ്രഖ്യാപിച്ചു. ഇതോടെ കുട്ടികളെ വേതനാടിസ്ഥാനത്തില്‍ പ്രസവിച്ചു അയര്‍ലണ്ടിലേയ്ക്ക് വളര്‍ത്താന്‍ കൊടുത്തിരിക്കുന്ന ഇന്ത്യക്കാരായ പല വീട്ടമ്മമാര്‍ക്കും(സാറോഗെറ്റ് മദര്‍ ) നിയമ പ്രാബല്യത്തോടെ അയര്‍ലണ്ടിലേക്ക് വരാനുള്ള സാഹചര്യം ഒരുങ്ങുകയാണ്
ഒരു കുട്ടിക്ക് സര്‍ട്ടിഫിക്കറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് കുഞ്ഞിന്റെ വളര്‍ത്തമ്മയുടെ പേരല്ല മറിച്ച പ്രസവിച്ച അമ്മയുടെ പേരാണെന്ന് കോടതി തീരുമാനത്തിലെത്തുകയായിരുന്നു. മാത്രമല്ല. ഒരു കുഞ്ഞിന് ഒരേ സമയം രണ്ടമ്മമാരെ ആവശ്യമില്ലെന്നും കോടതി അറിയിച്ചു.
ഗര്‍ഭ പാത്രം വാടകയക്ക് സ്വീകരിച്ച് തങ്ങളുടെ വംശത്തിലേക്ക് തങ്ങളുടെ രക്തബന്ധത്തിലുള്ള കുഞ്ഞിനെ തന്നെ വേണമെന്നു ഉദ്ദേശിക്കുന്ന ദമ്പതിമാര്‍ക്ക് വിധി ഒരു തിരിച്ചടിയായേക്കും. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ദത്ത് എടുക്കുന്ന ആളുടെ പേര് വയ്ക്കാമെങ്കിലും അമ്മയുടെ പേരിന്റെ സ്ഥാനത്ത് പ്രസവിച്ച അമ്മയുടെ പേരു തന്നെ വയ്‌ക്കേണ്ടി വരും.
കോടതിയുടെ വിധിക്കെതിരായി രജിസ്‌ട്രേഷന്‍ നടക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്ന് സീനിയര്‍ കൗണ്‍സില്‍ മൈക്കല്‍ മക്‌ഡോവല്‍ പറഞ്ഞു.
കുട്ടിക്ക് ജന്മം നല്‍കുന്ന സ്ത്രീയാണ് കുഞ്ഞിന്റെ അമ്മ എന്നും മാതൃത്വം നിയമത്തിനു പോലും നിഷേധിക്കാന്‍ സാധിക്കാത്ത കാര്യമാണെന്നും മക്‌ഡോവല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മെയില്‍ ഇത്തരത്തില്‍ ദത്ത് സ്വീകരിച്ച ഇരട്ടക്കുട്ടികളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ജനറ്റിക് രക്ഷിതാക്കള്‍ക്ക് അനുകൂലമായ തീരുമാനമെടുത്ത ഹൈക്കോടതിക്കെതിരെയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ തരുമാനം ഉണ്ടായിരിക്കുന്നത്. ഇരട്ടക്കുട്ടികളഉടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അവരെ ദത്ത് സ്വീകരിച്ച അമ്മയുടെ പേരല്ല മറിച്ച് അവരെ പ്രസവിച്ച അമ്മയുടെ പേരാണ് ചേര്‍ക്കേണ്ടതെന്ന് സുപ്രീം കോടതി വിധി പറയുകയായിരുന്നു.
പുതിയ നിയമം ഒയ്‌റീച്ചസ് കമ്മറ്റിയാണ് നടപ്പില്‍ വരുത്തേണ്ടതെന്നും അന്തിമ തീരുമാനം സ്റ്റേറ്റിന്റെ ആയിരിക്കുമെന്നും മക്‌ഡോവല്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കുട്ടിക്ക് ഒരേ സമയം രണ്ടമ്മാര്‍ ആവശ്യമില്ലെന്ന നിലപാട് തന്നെയാണ് സ്റ്റേറ്റ് തീരുമാനിച്ചത്. മൂന്നു ദിവസമായി സറോഗസിയിലൂടെ ജനിച്ച കുഞ്ഞുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്‌നങ്ങളെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളും നടന്നിരുന്നു.
അയര്‍ലണ്ടിലേക്ക് ഇന്ത്യയില്‍ നിന്നടക്കം ദത്തെടുക്കപ്പെട്ട നൂറുകണക്കിന് കുട്ടികള്‍ക്കും അമ്മമാര്‍ക്കും വിധി ബാധകമാവും. ഇതോടെ സ്വന്തം അമ്മയ്ക്ക് കുഞ്ഞിന്റെ സംരക്ഷണാര്‍ത്ഥം അയര്‍ലണ്ടില്‍ വന്ന് താമസിക്കാനും നിയമപരമായി സാധിക്കും..അയര്‍ലണ്ടില്‍ ഇന്ത്യയില്‍ നിന്നുമുള്ള അയ്യായിരത്തോളം കുഞ്ഞുങ്ങളെയാണ് ഇതേ വരെ ദത്തെടുത്തിരിക്കുന്നത്.ഇരു സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ രൂപപ്പെട്ടിരിക്കുന്ന ധാരണയുടെ ഫലമായി ഈ ദശകത്തില്‍ ഇതിന്റെ മൂന്നിരട്ടിയോളം കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുമെന്നാണ് അഡോപ്ഷനുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്.

Scroll To Top