Saturday December 10, 2016
Latest Updates

കുഞ്ഞന്‍ റൊനാന്‍

കുഞ്ഞന്‍ റൊനാന്‍

കോര്‍ക്ക് :ഐറിഷുകാരായ എല്ലാവര്‍ക്കും അറിയാവുന്ന ഒരു പേരാണ് റൊനാന്‍ ഒ’ഗാര. ഗ്രൗണ്ടില്‍ എന്നും ചീറ്റപ്പുലിയെപ്പോലെ കുതിച്ചുപായുന്ന പ്രശസ്തനായ റഗ്ബിതാരം. എന്നാല്‍ ഇപ്പോള്‍ മറ്റൊരു കുഞ്ഞു റൊനാന്‍ കൂടി ഐറിഷുകാര്‍ക്ക് സുപരിചിതനായിരിക്കുകയാണ്. ഒരു കുഞ്ഞന്‍ ചീറ്റ.
ഇത് ഗ്രൗണ്ടിലെ ചീറ്റയെപ്പോലെയല്ല, ഒരു യഥാര്‍ത്ഥ ചീറ്റ തന്നെയാണ്. കോര്‍ക്കിലെ ഫോട്ട വൈല്‍ഡ്‌ലൈഫ് പാര്‍ക്കില്‍ ഇടക്കിടെ തെന്നി വീണുകൊണ്ട് ഓടിനടക്കുന്ന വിരുതന്‍ ജനിച്ചിട്ട് ആഴ്ച്ചകള്‍ മാത്രമേ ആയിട്ടുള്ളു. എന്നാല്‍ ഇതിനോടകം തന്നെ ഇവന്‍ ഒരു ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു.
ഫോട്ട വൈല്‍ഡ്‌ലൈഫ് പാര്‍ക്കില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടാവുന്ന ആണ്‍ ചീറ്റയാണ് കുഞ്ഞു റൊനാന്‍.
കുഞ്ഞന്‍ ചീറ്റയ്ക്ക് പേരിടുക എന്നത് പാര്‍ക്ക് അധികൃതര്‍ കാഴ്ച്ചക്കാരെ ഏല്‍പ്പിക്കുകയായിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഏതാണ്ട് 8000ത്തോളം പേരുകളാണ് ഇവന് നിര്‍ദ്ദേശിക്കപ്പെട്ടത്. ഒടുവില്‍ പാര്‍ക്ക് അധികൃതര്‍ ഈ റഗ്ബി താരത്തിന്റെ പേര് തിരഞ്ഞെടുക്കുകയായിരുന്നു.
ട്വിറ്റര്‍ വഴി അലന്‍ കോഗന്‍ എന്ന ആളാണ് റൊനാന്‍ ഒ’ഗാര എന്ന പേര് നിര്‍ദ്ദേശിച്ചത്. ഒടുവില്‍ ഫോട്ട വൈല്‍ഡ്‌ലൈഫ് പാര്‍ക്ക് അധികൃതര്‍ ഇയാളെ വിജയിയായി പ്രഖ്യാപിച്ചു.

Scroll To Top