Wednesday December 07, 2016
Latest Updates

കുഞ്ചാക്കോ ബോബന്‍ നമിതാ പ്രമോദ് ജോഡികള്‍ വീണ്ടും

കുഞ്ചാക്കോ ബോബന്‍ നമിതാ പ്രമോദ് ജോഡികള്‍ വീണ്ടും

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോ പോയിന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനു നമിതാ പ്രമോദും വീണ്ടും ഒന്നിക്കുന്നു. തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ജമുനാപ്യാരിയിലൂടെയാണ് ഹിറ്റ് ജോഡികളുടെ മൂന്നാം ഒത്തുചേരല്‍. മായാബസാര്‍, സില്‍മാനടന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം തോമസ് സെബാസ്റ്റിയന്‍ ഒരുക്കുന്ന ചിത്രമാണ് ജമുനാപ്യാരി. മുന്‍ചിത്രങ്ങള്‍ രണ്ടും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമകളായിരുന്നു.

ആട് ഒരു ഭീകര ജീവിയല്ല എന്ന പേര് കൊണ്ട് മാത്രം വ്യത്യസ്തമായ ചിത്രത്തിന് ശേഷം ആടിനെ അടിസ്ഥാനപ്പെടുത്തിയെടുക്കുന്ന ചിത്രമാണ് ജമുനാപ്യാരി. അപൂര്‍വ ഇനത്തില്‍പ്പെട്ട ഒരാടിന്റെ പേരാണിത്. പ്രണയചിത്രത്തിന്റെ സ്ഥിരം ശൈലീ ഭദ്രതയില്‍നിന്ന് വഴിമാറി സഞ്ചരിക്കുന്ന ചിത്രത്തിന് ത്രില്ലര്‍ സ്വഭാവമാണെന്ന് സംവിധായകന്‍ പറയുന്നു. കഴിഞ്ഞ കാലത്തായി ഹിന്ദിയിലും മലയാളത്തിലും നിരവധി റോഡ് മൂവി ജോണറിലുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. അതിന്റെ ഇതിവൃത്തം പിന്തുടര്‍ന്നാണ് ജമുനാപ്യാരിയും എത്തുന്നത്. ത്രില്ലറിനൊപ്പം റോഡ് മൂവിയുടെ സ്വഭാവവും ചിത്രത്തിനുണ്ട്. നാല് പേരുടെ യാത്രയെ അടിസ്ഥാനപ്പെടുത്തി പരുവപ്പെടുത്തിയിരിക്കുന്ന കഥയില്‍ ആടിന് വലിയ പ്രാധാന്യമുണ്ട്.

കുഞ്ചാക്കോ ബോബന്റേതായി അവസാനം പുറത്തിറങ്ങിയ കസിന്‍സും നമിതാ പ്രമോദിന്റെ അവസാന ചിത്രം ഓര്‍മ്മയുണ്ടോ ഈ മുഖവും ബോക്‌സ് ഓഫീസ് പരാജയങ്ങളായിരുന്നു.

Scroll To Top