Tuesday December 06, 2016
Latest Updates

കീത്ത് ബാരിയുടെ പ്രവചനം സത്യമാകുന്നു? ബുക്ക് ഓഫ് കെല്‍സിന്റെ പകര്‍പ്പ് മോഷണം പോയി

കീത്ത് ബാരിയുടെ പ്രവചനം സത്യമാകുന്നു? ബുക്ക് ഓഫ് കെല്‍സിന്റെ പകര്‍പ്പ് മോഷണം പോയി

ഡബ്ലിന്‍: മജീഷ്യന്‍ കീത്ത് ബാരിയുടെ പ്രവചനം വീണ്ടും സത്യമാകുന്നു? ബുക്ക് ഓഫ് കെല്‍സ് മോഷണം പോകുമെന്ന് കീത്ത് ബാരി പ്രവചിച്ച് ഒരാഴ്ച തികയുന്നതിന് മുന്‍പേ ബുക്ക് ഓഫ് കെല്‍സിന്റെ പകര്‍പ്പ് മോഷണം പോയി. മീത്തിലെ സെന്റ് കോള്‍മ്‌സില്ലി പള്ളിയില്‍ സൂക്ഷിച്ചിരുന്ന പകര്പ്പാണ് മോഷണം പോയത്. നവംബര്‍ 1 നും 8 നും ഇടയ്ക്കാണ് മോഷണം നടന്നതെന്നാണ് സൂചന. 

ബുക്ക് ഓഫ് കെല്‍സിന്റെ പകര്‍പ്പ് സൂക്ഷിച്ചിരുന്ന ഗ്ലാസ് ക്യാബിനറ്റ് തകര്‍ത്ത് മോഷണം നടത്തുകയായിരുന്നു. സംഭവം ശനിയാഴ്ചയാണ് പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ഗാര്‍ഡയില്‍ വിവരം അറിയിച്ചത് പ്രകാരം ഗാര്‍ഡ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ബുക്ക് ഓഫ് കെല്‍സിന്റെ മൂന്നു പകര്‍പ്പുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണമാണ് മോഷണം പോയത്. ബുക്ക് ഓഫ് കെല്‍സിന്റെ ബാക്കി രണ്ട് പകര്‍പ്പുകളില്‍ ഒന്ന് സെന്റ് കൊളംബിയാസ് പള്ളിയിലും ടൌണ്‍ ഹാളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. 

ബുക്ക് ഓഫ് കെല്‍സിന്റെ യഥാര്‍ത്ഥ പകര്‍പ്പ് ട്രിനിറ്റി കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിലമതിക്കാനാകാത്ത ബുക്ക് ഓഫ് കെല്‍സ് കാണാന്‍ പ്രതിവര്‍ഷം കുറഞ്ഞത് 500,000 സന്ദര്‍ശകരെങ്കിലും ട്രിനിറ്റി കോളജില്‍ എത്തുന്നുവെന്നാണ് കണക്ക്. ട്രിനിറ്റി കോളജില്‍ സൂക്ഷിച്ചിരിക്കുന്ന ബുക്ക് ഓഫ് കെല്‍സിന്റെ യഥാര്‍ത്ഥ പകര്‍പ്പ് മോഷണം പോകുമെന്നാണ് കീത്ത് ബാരിയുടെ പ്രവചനം. കീത്ത് ബാരി മോഷണം പ്രവചിച്ച സ്ഥിതിക്ക് മോഷണം പോയ ബുക്ക് ഓഫ് കെല്‍സ് എവിടെയുണ്ടാകുമെന്ന് കീത്ത് ബാരിയോട് ചോദിച്ചാല്‍ മതിയെന്ന് തമാശ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ഐറിഷ് സര്‍ക്കാര്‍ നിലംപൊത്തും നാസ ചൊവ്വയില്‍ ജീവന്റെ തെളിവ് കണ്ടെത്തും, അയര്‍ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടും തുടങ്ങിയവയാണ് കീത്ത് ബാരിയുടെ മറ്റ് പ്രവചനങ്ങള്‍.

Scroll To Top