Sunday December 04, 2016
Latest Updates

കില്‍ഡെയറിലെ നൂറിലധികം സെപ്റ്റിക് ടാങ്കുകള്‍ ഡീകമ്മീഷന്‍ ചെയ്യുന്നു

കില്‍ഡെയറിലെ നൂറിലധികം സെപ്റ്റിക് ടാങ്കുകള്‍ ഡീകമ്മീഷന്‍ ചെയ്യുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സെപ്റ്റിക് ടാങ്കുകള്‍ പഴങ്കഥയാകുമെന്ന് റിപ്പോര്‍ട്ട്.കില്‍ഡെയറിലെ നൂറിലധികം സെപ്റ്റിക് ടാങ്കുകള്‍ ഡീകമ്മീഷന്‍ ചെയ്യുന്നു. പരിസ്ഥിതി മന്ത്രി ഫില്‍ ഹോഗന്‍ പ്രഖ്യാപിച്ച ബാരോഗ്‌സ്ടൗണ്‍ കില്‍മാകെര്‍ഡോക്ക് വേസ്റ്റ് വാട്ടര്‍ സ്‌കീമിന്റെ ഭാഗമായാണ് സെപ്റ്റിക് ടാങ്കുകള്‍ നീക്കം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇവിടെ നൂറിലധികം വീടുകളിലെ സേഫ്റ്റി ടാങ്കുകള്‍ സംയുക്തടിസ്ഥാനത്തില്‍ ഏകോപിപ്പിച്ചാണ് പഴയ സെപ്റ്റിക് ടാങ്കുകള്‍ ഡി കമ്മീഷന്‍ ചെയ്യുന്നത്.കില്‍ഡെയറില്‍ തുടക്കം കുറിക്കുന്ന ഈ പദ്ധതി മറ്റ് കമ്മ്യൂണിറ്റികള്‍ക്കുംമാതൃകയാകുമെന്ന് മന്ത്രി പറഞ്ഞു. 

അയര്‍ലണ്ടിലെയും യൂറോപ്യന്‍ യൂണിയനിലെയും മലിനജല നിയന്ത്രണ നിയമപ്രകാരം കൂടുതല്‍ ശുചിത്വം ഉറപ്പാക്കാന്‍ ഇതിലൂടെ
കഴിയും. പദ്ധതി നടപ്പിലാക്കുന്നതിനും പ്രാരംഭ സാധ്യത പഠനത്തിനുമായി പരിസ്ഥിതി വകുപ്പ് 10,000 യൂറോയുടെ ധനസഹായം കില്‍ഡെയര്‍ കൌണ്ടി കൌണ്‍സിലിന്നല്‍കി. 7.5 കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലെ സെപ്റ്റിക് ടാങ്കുകളാണ് ഡീകമ്മീഷന്‍ ചെയ്യുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് 1.03 മില്യന്‍ യൂറോ ചെലവ് പ്രതീക്ഷിക്കുന്നു

Scroll To Top