Saturday December 10, 2016
Latest Updates

കില്‍ഡെയര്‍ വില്ലേജ് വികസിപ്പിക്കുന്നു,50 മില്യന്റെ പദ്ധതി 

കില്‍ഡെയര്‍ വില്ലേജ് വികസിപ്പിക്കുന്നു,50 മില്യന്റെ പദ്ധതി 

ഡബ്ലിന്‍:പ്രസിദ്ധ ഷോപ്പിംഗ് കേന്ദ്രമായ കില്‍ഡെയര്‍ വില്ലേജ് വികസിപ്പിക്കുന്നു. കില്‍ഡെയര്‍ വില്ലേജിന്റെ രണ്ടാം ഘട്ട വികസനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 50 മില്യന്‍ യൂറോ ചെലവഴിച്ചാണ് വില്ലേജ് വികസിപ്പിക്കുന്നത്. വികസന പദ്ധതി 380 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. തൊഴില്‍ മേഖലയില്‍ 120 തൊഴില്‍ അവസരങ്ങളും പദ്ധതി സൃഷ്ടിക്കും. വികസന പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ 36 ഓളം ബ്യൂട്ടിക്കുകള്‍ തുടങ്ങും. വികസനത്തിന്റെ ഭാഗമായി കില്‍ഡെയര്‍ വില്ലേജിലേക്ക് 5,544 ചതുരശ്ര മീറ്റര്‍ കൂടി കൂടിച്ചേര്‍ക്കും. ഇതോടെ ആകെ വിസ്തീര്‍ണ്ണം 16,570 ചതുരശ്ര മീറ്ററാകും. 

ഒരു വര്‍ഷം എടുത്ത് പൂര്‍ത്തിയാക്കുന്ന വികസന പദ്ധതികള്‍ 2015 നവംബറില്‍ പൂര്‍ത്തിയാകും. കൂടുതല്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ കില്‍ഡെയറില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ആഗോള ടൂറിസം വിപണിയിലും കില്‍ഡെയറിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കില്‍ഡെയര്‍ വില്ലേജ് ഡയറക്ടര്‍ മരിയ മക്‌ഗോവന്‍ പറഞ്ഞു. അയര്‍ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിംഗ്, ടൂറിസം കേന്ദ്രമായി വളരാനാണ് കില്‍ഡെയര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ദേശീയവും അന്തര്‍ദേശീയവുമായ ടൂര്‍ പ്രമോട്ടര്‍മാരുമായും കില്‍ഡെയര്‍ വില്ലേജ് സഹകരണ സാധ്യത തേടുന്നു.

Scroll To Top