Sunday December 11, 2016
Latest Updates

കില്‍ഡയറില്‍ ഇത്തവണ മാവേലി വന്നത് ചുണ്ടന്‍ വള്ളത്തില്‍ …ഓണാഘോഷം ഗംഭീരമായി

കില്‍ഡയറില്‍ ഇത്തവണ മാവേലി വന്നത് ചുണ്ടന്‍ വള്ളത്തില്‍ …ഓണാഘോഷം ഗംഭീരമായി

കില്‍ഡയര്‍ : കില്‍ഡയറിലേയ്ക്ക് ഇത്തവണ മാവേലി തമ്പുരാന്റെ വരവിന് പ്രത്യേകതകള്‍ ഏറെയായിരുന്നു ഓണസദ്യയുണ്ട് കാത്തിരുന്ന കില്‍ഡയര്‍ മലയാളികളെ കാണാന്‍ പ്രജാവത്സലനായ തമ്പുരാന്‍ ചുണ്ടന്‍ വള്ളത്തിലാണ് എത്തിയത് .പുലികളിയുടെയും ആര്‍പ്പു വിളികളുടെയും അകമ്പടിയില്‍ വന്ന മഹാബലിക്ക് ആവേശപൂര്‍വമായ സ്വീകരണം നല്‍കി

kmc9അയര്‍ലണ്ടിലെ പ്രമുഖ മലയാളി സംഘടനയായ കില്‍ഡയര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം പൂര്‍വ്വാധികം ഭംഗിയായി നടത്തപെട്ടു . 21 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് വിവിധ മത്സരങ്ങളോടെ ആരംഭിച്ച ഓണാഘോഷങ്ങള്‍ വൈകുന്നേരം 7.30 വരെ നീണ്ടുനിന്നു .

ഓണപൂക്കളം ഓണാഘോഷ അലങ്കാരത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചു.

മിട്ടായി പെറുക്ക് മുതല്‍ വടംവലി വരെ ഉണ്ടായിരുന്ന വാശിയേറിയ മത്സരങ്ങള്‍ കുട്ടികള്‍ മുതിര്‍ന്നവര്‍ എന്ന വ്യത്യാസമില്ലാതെ ഏവരും നന്നായി ആസ്വദിച്ചു.kmc33

വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തതിനു ശേഷം ദേശീയ ഗാനാലാപനത്തോടെ kmc7kmc5kmc8ഭാരവാഹികള്‍ നന്ദി പറഞ്ഞു.

Scroll To Top