Saturday December 10, 2016
Latest Updates

കില്‍ഡയറിലെ ഓണാഘോഷം മിഡ് ലാന്‍ഡിന്റെ ഉത്സവമായി 

കില്‍ഡയറിലെ ഓണാഘോഷം മിഡ് ലാന്‍ഡിന്റെ    ഉത്സവമായി 

KIL 2കില്‍ഡയര്‍:ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തി കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കിയ ‘കിയ പൊന്നോണം 2014’ പൂക്കളമിട്ടും, പൂവിളി ഉയര്‍ത്തിയും കില്‍ഡയറിലെ സി.എം.ഡബ്യു.എസ് ഹാളിനെ അക്ഷരാര്‍ത്ഥത്തില്‍ കലയുടെ കേളീരംഗമാക്കി പ്രേക്ഷകരെ ആവേശത്തിലേറ്റിയ ഒരു നൃത്തസംഗീത കലാവിരുന്നിനാണ് പ്രൌഡഗംഭീരമായ സദസ് സാക്ഷ്യം വഹിച്ചത്.

സെപ്തംബര്‍ 6 ശനിയാഴ്ച രാവിലെ 11 മണിയോടെ ഭദ്രദീപം തെളിയിച്ച് ശ്രേയസുധീര്‍ ആലപിച്ച ഭക്തിഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ സെക്രട്ടറി സോണി തോമസ് സ്വാഗതമാശംസിച്ച് സദസ്സിന് ഓണാശംസകള്‍ അര്‍പ്പിച്ചു. 

അയര്‍ലണ്ടിലും, വിവിധ രാജ്യങ്ങളിലും നടന്ന നൃത്ത സംഗീത മത്സരങ്ങളില്‍ വിജയികളായ സപ്താരാമന്‍, ദിയ ലിങ്ക്വിന്‍സ്റ്റാര്‍, വിഷ്ണു ശങ്കര്‍, ശ്രേയ സുധീര്‍ എന്നിവര്‍ വൈവിധ്യമാര്‍ന്ന നൃത്ത സംഗീതവിരുന്നാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്. അയര്‍ലണ്ടിലെ പ്രശസ്തരായ ശ്യാം ഈസദ്, മംഗള എന്നിവര്‍ അവതരിപ്പിച്ച ഗാനമേള, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, തിരുവാതിരകളി, ഐറിഷ്, ഫ്യൂഷന്‍, സിനിമാറ്റിക് ഡാന്‍സുകള്‍, വടംവലി മത്സരം, മാവേലി മന്നനെ വരവേല്‍ക്കല്‍, ഓണസദ്യ എന്നിവയും ആഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു.

സപ്താരാമന്‍, ദിയ ലിങ്ക്വിന്‍ സ്റ്റാര്‍, വിഷ്ണു ശങ്കര്‍, നോര്‍മയിലെ ചെസ് ഒളിമ്പ്യാടില്‍
അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച  പൂര്‍ണ്ണിമ ജയദേവ് എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ആഘോഷത്തോടനുബന്ധിച്ച് പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്ക് സമ്മാനദാനവും നടത്തപ്പെട്ടു. 

ആഘോഷ പരിപാടികള്‍ക്കുവേണ്ടി സഹകരിച്ച ആര്‍.റ്റി.ഇ ചാനല്‍, ഗാനമേള ട്രൂപ്പ്, ജോര്‍ഡി ഫിലിംസ്, തീംഡെക്കര്‍,  സ്‌പോണ്‍സര്‍മാരായിരുന്ന , വിശ്വാസ് ഫുഡ് പ്രൊഡക്ട്‌സ്,അടക്കമുള്ള എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും , ആഘോഷത്തില്‍  ചേര്‍ന്ന എല്ലാവര്‍ക്കും, കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തി

ആഘോഷപരിപാടികളുടെ സംക്ഷിപ്ത രൂപം ആര്‍.റ്റി.ഇ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്

kil ma

ki

aan ki

aaan

aan kii

 

KIL12

KIL 9

KIL 7

KIL 3 1

KIL 5

KIL 10

 

Scroll To Top