Sunday December 04, 2016
Latest Updates

കില്‍ക്കെനിയില്‍ കാറപകടത്തില്‍ മരിച്ച ബാലന്റെ മൃതദേഹം സംസ്‌കരിച്ചു

കില്‍ക്കെനിയില്‍ കാറപകടത്തില്‍ മരിച്ച ബാലന്റെ മൃതദേഹം സംസ്‌കരിച്ചു

കില്‍ക്കെനി: കില്‍ക്കെനിയില്‍ കാറപകടത്തില്‍ മരിച്ച ബാലന്റെ മൃതദേഹംസംസ്‌കരിച്ചു. കഴിഞ്ഞ ദിവസം കില്‍ക്കെനിയില്‍ കാറപകടത്തില്‍ മരിച്ച ജെയ്ക്ക് ബ്രെണ്ണന്‍ എന്ന ആറ് വയസുകാരന്റെ മൃതദേഹമാണ് സംസ്‌കരിച്ചത്. വികാര നിര്ഭരമായ
അന്തരീക്ഷത്തിലായിരുന്നു ശവസംസ്‌കാര ചടങ്ങ്. കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ കളിക്കുകയായിരുന്ന ബാലനെ നിയന്ത്രണം വിട്ടു വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ജെയ്ക്ക് അമ്മയോട് അനുവാദം വാങ്ങിയാണ് കുറച്ചു നേരം കൂടി കളി തുടര്‍ന്നത്.ഗേറ്റ് കടന്ന് ഒരു നിമിഷത്തേയ്ക്ക് പുറത്തിറങ്ങിയ കുട്ടിയെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

സംഭവം നടന്ന സമയത്ത് കുട്ടിയുടെ അമ്മ ഇളയ കുട്ടിയേയും ഒക്കത്തെടുത്ത് വാതില്‍പ്പടിയില്‍ നില്‍ക്കുകയായിരുന്നു.പുറത്തേയ്ക്ക് പോകുന്നത് പക്ഷെ അവരുടെ ശ്രദ്ധയില്‍പെട്ടില്ല. കാറിടിച്ചു വീണ ജെയ്ക്ക് ചാടി എണീറ്റ് അമ്മയുടെ അടുത്തേയ്ക്ക് ഓടി വന്നു.അമ്മ വഴക്ക് പറയുമെന്നാണ് അവന്‍ കരുതിയത്.അമ്മ അവനെയെടുത്തപ്പോള്‍ ജെയ്ക്കിനു നല്ല ബോധമുണ്ടായിരുന്നു.

ഗേറ്റിന് പുറത്തിറങ്ങിയതിനു അവന്‍ അമ്മയോട് ക്ഷമ ചോദിച്ചു.മൂക്കില്‍ കൂടി ചോര ഒഴുകി കൊണ്ടിരുന്നു.അവന്‍ അമ്മയോട് പറഞ്ഞു.അമ്മേ …എനിക്ക് മരിക്കാന്‍ ഇഷ്ട്ടമേയില്ല …പക്ഷേ പെട്ടന്ന് തന്നെ കുഞ്ഞ് ബോധരഹിതനായി.സെന്റ് ലുക്ക് ആശുപത്രിയിലേയ്ക്ക് പെട്ടെന്ന് തന്നെ കൊണ്ട് പോയെങ്കിലും ജെയ്ക്ക് ഈ ലോകം വിട്ടു പോവുകയായിരുന്നു.

വന്‍ ജനാവലിയാണ് കുഞ്ഞു ജെയിക്കിന്റെ സംസ്‌കാരത്തിന് എത്തിയത്.ഫ്രാങ്ക് പഴ്‌സളിന്റെ കാര്‍മികത്വത്തിലാണ് ശവസംസ്‌കാരം നടത്തിയത്.ജെയ്ക്കിന്റെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളായ റ്റെഡി ബെയര്‍ പാവകളുംമൃതദേഹത്തിനൊപ്പം അടക്കം ചെയ്തു. മൃതദേഹം സെമിത്തേരിയിലേക്ക് എടുത്തപ്പോള്‍ കുട്ടിയുടെ അമ്മയുടെ നിയന്ത്രണം വിട്ടു. ശവസംസ്‌കാരത്തിന് ശേഷം
സമാധാനത്തിന്റെ അടയാളമായ പ്രാവുകളെ ആകാശത്ത് പറത്തി.

Scroll To Top