Sunday December 11, 2016
Latest Updates

കില്‍ക്കനിയിലെ പള്ളിയില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

കില്‍ക്കനിയിലെ പള്ളിയില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

കില്‍ക്കനി :ക്രിസ്തുമസ് സമയത്ത് പള്ളിക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ചുവന്ന പെയ്ന്റു കൊണ്ട് പള്ളിയുടെ ചുവരുകളിലും രൂപങ്ങളിലും കുത്തിവരച്ച് വൃത്തികേടാക്കിയിട്ടിരിക്കുകയാണ്.
കില്‍കെന്നിയിലെ പില്‍ടൗണിലുള്ള ഇടവകയിലുള്‍പ്പെടുന്ന പള്ളിയിലാണ് ഇത്തരം നശീകരണപ്രവണത നടന്നിരിക്കുന്നത്. ആയിരക്കണക്കിന് യൂറോയുടെ നഷ്ടമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ചെകുത്താന്‍ കയറിയ മനസുകളുടെ ദുഷ്പ്രവര്‍ത്തികളായിട്ടാണ് ഈ സംഭവത്തെ ഇടവക അധികാരികള്‍ വിലയിരുത്തിയിരിക്കുന്നത്. നാശനഷ്ടങ്ങള്‍ നികത്താനായി സഹായങ്ങളും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
യേശുവിനെ കുരിശില്‍ തറയ്ക്കുന്നതിനെ അനുസ്മരിപ്പിക്കുന്ന ക്ലാവറി പ്രതിമയിലും നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. അസ്സംപ്ഷന്‍ പള്ളിയുടെ വാതിലിനു മുകളിലും ചുവന്ന പെയ്ന്റുകൊണ്ട് വരച്ചിരിക്കുകയാണ്.
സെമിത്തേരിയിലെ കല്ലറകള്‍പോലും സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിന് ഇരയാക്കപ്പെട്ടു. രണ്ടു മുന്‍ വികാരിമാരുടെ കല്ലറകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ പള്ളിയിലെത്തിയ ദേവാലയ ശുശ്രൂഷിയാണ് പള്ളി ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
നാശപ്രവര്‍ത്തനങ്ങള്‍ നടന്നത് ഡിസംബര്‍ 27ന് പുലര്‍ച്ചെ മുന്നുമണിക്കും പകല്‍ 9.30നും ഇടയിലായിരിക്കാമെന്നാണ് ഗാര്‍ഡയുടെ നിഗമനം.
ഇരുട്ടിന്റെ മറവിലാണ് കൃത്യങ്ങള്‍ നടന്നതെങ്കിലും ഇതിനു മുന്നിട്ടിറങ്ങിയവര്‍ തീരുമാനിച്ചുറപ്പിച്ചു തന്നെയാണ് വന്നതെന്ന് ഫാദര്‍ മൂര്‍ ആരോപിച്ചു. വളണ്ടിയര്‍മാര്‍ വെള്ളിയാഴ്ച്ച തന്നെ പെയിന്റുകള്‍ മായ്ച്ചുകളയാന്‍ ശ്രമങ്ങളാരംഭിച്ചിരുന്നു. കല്ലറകള്‍ പഴയരീതിയിലേക്കാക്കാനും ശ്രമങ്ങള്‍ ആരംഭിച്ചു.
നൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളിക്ക് ആയിരക്കണക്കിന് യൂറോയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കില്‍കെന്നിയിലെ മൂണ്‍കോയിനടുത്തുള്ള ഗാര്‍ഡ അന്വേഷമം ആരംഭിച്ചു. അങ്കിലും ഇതുവരെയായി അറസ്റ്റുകളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല

Scroll To Top