Wednesday December 07, 2016
Latest Updates

കില്ലാര്‍ണിയില്‍ കുടിവെള്ളത്തിന് ചിലവേറും

കില്ലാര്‍ണിയില്‍ കുടിവെള്ളത്തിന് ചിലവേറും

കില്ലാര്‍നി (കൗണ്ടി കെറി ): പൈപ്പ്‌ലൈന്‍ വഴി വെള്ളം വീടുകളില്‍ എത്തിക്കുന്നതിനും ഇനി ചാര്‍ജ് കൂടും. കഴിഞ്ഞ തവണ 300യൂറോ ഇനീഷ്യല്‍ ചാര്‍ജായി കൊടുത്തത് ഇത്തവണ 600 യൂറോ എങ്കിലും അടക്കേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കില്ലേര്‍നി മേയര്‍ പാഡി കോര്‍ട്‌നി പറഞ്ഞു.
വെള്ളത്തിന് എത്ര ചാര്‍ജ് വരുമെന്ന് കൃത്യമായ കണക്കുകള്‍ ലഭിച്ചു തുടങ്ങിയില്ലെന്നും, ജനങ്ങളും ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കോര്‍ട്‌നിയുടെ കണക്കുകള്‍ പ്രകാരം കുടുംബത്തിലെ അംഗങ്ങള്‍ 25 ക്യൂബിക് മീറ്റര്‍ വച്ച് ഉപയോഗിക്കുകയാണെങ്കില്‍ 2.50 യൂറോ വരെ ചാര്‍ജ് ഓരോ ക്യൂബികിനും നല്‍കേണ്ടിവരും. അത് കൂടാതെ വീട്ടിലേക്ക് വെള്ളം കൊണ്ടുവരുന്നതിനും പോകുന്നതിനും വേറെ ചാര്‍ജുകള്‍ കൊടുക്കേണ്ടിയും വരും.
അത് കൂടാതെ മീറ്ററുകള്‍ക്ക് പ്രശ്‌നം സംഭവിച്ചാല്‍ എത്ര ചാര്‍ജ് ഈടാക്കണമെന്നും തീരുമാനിച്ചിട്ടില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. മീറ്ററുകള്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറ്റണമെന്നും നിര്‍ദ്ദേശമുണ്ട്.
കില്ലേര്‍ണി ടൗണ്‍ കൗണ്‍സില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മീറ്ററിംഗ് സിസ്റ്റത്തില്‍ വരുത്തേണ്ട എല്ലാ വിധ ചാര്‍ജുകളും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കും.
എനര്‍ജി റഗുലേഷന്‍ കമ്മീഷനാണ് ഇതിനുള്ള ചാര്‍ജുകള്‍ എത്രയാണെന്ന് തീരുമാനിക്കേണ്ടതെന്നും ആര്‍ക്കും ഇപ്പോള്‍ ചാര്‍ജുകളെപ്പറ്റി യഥാര്‍ത്ഥ കണക്കുകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും വാട്ടര്‍ അതോറിറ്റി വക്താവ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
വര്‍ഷാവസാനത്തോടെ ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ കമ്മീഷന്‍ തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് സിഇആര്‍ വക്താവവ് അറിയിച്ചു. 2014വരെ പുതിയ നിരക്കുകള്‍ ബാധകമാകില്ലെന്നാണ് വക്താവ് പറഞ്ഞിരിക്കുന്നത്. എത്രയായിരിക്കും ചാര്‍ജുകള്‍ എന്ന് പറയുവാന്‍ സാധിക്കില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Scroll To Top