Sunday December 11, 2016
Latest Updates

കില്ലാര്‍ണിയിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ വികലാംഗര്‍ക്ക് പ്രവേശനം നിഷേധിച്ചു 

കില്ലാര്‍ണിയിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ വികലാംഗര്‍ക്ക് പ്രവേശനം നിഷേധിച്ചു 

ട്രേലി : കില്ലാര്‍ണിയിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ വികലാംഗര്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്ന് പരാതി . കില്ലെര്‍നെയിലെ റോസ് കാസിലില്‍ അംഗ വൈകല്യമുള്ളവര്‍ക്ക് ഗ്രൌണ്ട് ഫ്‌ലോറില്‍ മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മാത്രമല്ല ഇവര്‍ മുന്‍കൂറായി പ്രവേശന അനുമതി എടുക്കുകയും ചെയ്യണം.വീല്‍ ചെയറില്‍ വരുന്നവരും മറ്റ് ശാരീരിക അവശതകളുള്ളവര്‍ക്കുമാണ് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.അതേസമയം ഇത് വികലാംഗരോടുള്ള അവഗണനയാണെന്ന് ചൂണ്ടിക്കാട്ടി വികലാംഗര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. 

2005 ലെ ഡിസേബിലിറ്റി ആക്റ്റ് പ്രകാരം കെട്ടിടങ്ങളുടെ നിര്‍മ്മാണം എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുന്ന ശൈലിയിലായിരിക്കണമെന്നു നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ഇതിന്റെ ലംഘനമാണ് റോസ് കാസിലില്‍ വികലാംഗര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിലൂടെ ചെയ്യുന്നതെന്ന് വികലാംഗര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും പറയുന്നു. അയര്‍ലണ്ടില്‍ എട്ടില്‍ ഒരാള്‍ ശാരീരികമായ അവശതയോ അംഗ വൈകല്യമോ ഉള്ളവരാണെന്നാണ് കണക്ക്. 

പ്രതിവര്‍ഷം കുറഞ്ഞത് 25,000 സന്ദര്‍ശകര്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് കില്ലര്‍നെയിലെ റോസ് കാസില്‍. ഇതിന്റെ മുകള്‍ നിലയില്‍ നിന്ന് മാത്രമേ തടാകത്തിന്റെയും പര്‍വതനിരകളുടെയും സൌന്ദര്യം പൂര്‍ണ്ണമായി ആസ്വദിക്കാനാകൂ. ഈ സാഹചര്യത്തില്‍ ഒരു വിഭാഗത്തിന് മാത്രം ഈ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് വിമര്‍ശകര്‍ പറയുന

Scroll To Top