Wednesday December 07, 2016
Latest Updates

കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നീക്കം

കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നീക്കം

ന്യൂഡല്‍ഹി: മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദി ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കും. ഡല്‍ഹിയില്‍ ഉടന്‍ തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാനാണ് ബിജെപി നീക്കം. ബിജെപി മുന്‍ അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ഹര്‍ഷവര്‍ധന്‍ മോഡി മന്ത്രിസഭയില്‍ അംഗമായേക്കും. അങ്ങനെയെങ്കില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കി തെരഞ്ഞെടുപ്പ് നേരിടാനാണ് ബിജെപി നീക്കം.

താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ബേദി കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അന്ന ഹസാരെ നയിച്ച അഴിമതി വിരുദ്ധ സമരത്തില്‍ സജീവമായി പങ്കെടുത്ത കിരണ്‍ ബേദി കേജ്രിവാളുമായും അടുപ്പം പുലര്‍ത്തിയ നേതാവാണ്. എന്നാല്‍ പിന്നീട് കിരണ്‍ ബേദി കേജ്രിവാളിന്റെ കടുത്ത വിമര്‍ശകയായി മാറുകയായിരുന്നു. കേജ്രിവാള്‍ സര്‍ക്കാര്‍ രാജി വച്ചതിനെ തുടര്‍ന്നാണു ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പാളിയതിനെ തുടര്‍ന്നാണ് വീണ്ടും ഡല്‍ഹി വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. അതിനിടെ തിടുക്കത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതില്‍ അരവിന്ദ് കേജ്രിവാള്‍ ഇന്ന്  ഡല്‍ഹിയിലെ ജനങ്ങളോട് മാപ്പ് പറഞ്ഞിരുന്നു. കിരണ്‍ ബേദി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിച്ചാല്‍ ഹസാരെ സംഘത്തിലെ പഴയ സഹപ്രവര്‍ത്തകരുടെ നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് വഴിയൊരുങ്ങുന്നത്.

Scroll To Top