Sunday December 11, 2016
Latest Updates

‘കാശ് കൊടുത്ത് ക്യാന്‍സര്‍ വിലയ്ക്ക് വാങ്ങേണ്ട’ : അയര്‍ലണ്ടില്‍ സണ്‍ബെഡ് ഉപയോഗം നിരോധിക്കുന്നു

‘കാശ് കൊടുത്ത് ക്യാന്‍സര്‍ വിലയ്ക്ക് വാങ്ങേണ്ട’ : അയര്‍ലണ്ടില്‍ സണ്‍ബെഡ് ഉപയോഗം നിരോധിക്കുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ കുട്ടികളുടെ സണ്‍ബെഡ് ഉപയോഗം നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്നു.ഓരോ വര്‍ഷവും 28000 പേരാണ് ടാനിംഗ് ആവശ്യത്തിനായി സണ്‍ ബെഡ് ഉപയോഗിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നത് .ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും സ്‌കിന്‍ ക്യാന്‍സര്‍ പിടിപെടുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് അടിയന്തരമായി ഇത്തരം ഒരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ചെറുപ്പക്കാരായ നിരവധിപേരാണ് സൗന്ദര്യ മികവിന് എന്ന പേരില്‍ ഓരോ ദിവസവും ടാനിംഗ് ചെയ്യാനായി പുതിയതായി എത്തുന്നത്.ഇഷ്ട താരങ്ങളുടെ സ്‌റ്റൈലില്‍ ശരീരവും തലമുടിയും സ്‌കാന്‍ ചെയ്യുന്നത് ഒരു ശീലമായി കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമം.sunbed

പുതിയ ബില്ലിനെ സ്വാഗതം ചെയ്തുകൊണ്ട് ഐറിഷ് കാന്‍സര്‍ സൊസൈറ്റി രംഗത്തെത്തി. മുതിര്‍ന്നവരുടെ ഇത്തരം ഉപകരണ ശീലങ്ങളെക്കൂടി തടയുന്ന തരത്തിലുള്ള നിയമമാറ്റങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നും ഐസിഎസ് അഭിപ്രായപ്പെട്ടു.
18 വയസ്സിനു താഴെയുള്ളവര്‍ക്ക് സണ്‍ബെഡ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം വന്നിരിക്കുന്നത്.
എല്ലാ സണ്‍ബെഡ് ഓപറേറ്റര്‍മാരും തങ്ങളുടെ പ്രൊഡക്റ്റിന്റെ മേല്‍ അപകട സാധ്യത അറിയിച്ചിരിക്കണമെന്നും സ്റ്റാഫിനും പ്രത്യേക ട്രെയിനിംഗ് നല്‍കണമെന്നും ബില്ല് അനുശാസിക്കുന്നുമുണ്ട്.
ഏതായാലും ബില്ല് പ്രസിദ്ധീകരിച്ചതിനെ ഐറിഷ് കാന്‍സര്‍ സൊസൈറ്റി സ്വാഗതം ചെയ്തിരിക്കുകയാണ്. തങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ വളരെ കാലതാമസം ഇനി ആവശ്യമുണ്ടാവില്ലെന്നും സംഘം അറിയിച്ചു.
കാന്‍സര്‍ സാധ്യത കുട്ടികളില്‍ വര്‍ദ്ധിപ്പിക്കുന്ന തരം ഉപകരണങ്ങളും വസ്തുക്കളും നിരോധിച്ച് രാജ്യത്തെ കാന്‍സര്‍ മുക്തമാക്കണമെന്നാണ്‌ഐറിഷ് കാന്‍സര്‍ സൊസൈറ്റി ആവശ്യപ്പെടുന്നത്.അഞ്ചു യൂറോ മുതല്‍ ആയിരം യൂറോ വരെ ചാര്‍ജ് ഈടാക്കുന്ന നൂറോളം ടാനിംഗ് സെന്റ്ററുകളാണ് ഡബ്ലിന്‍ നഗരത്തില്‍ മാത്രമുള്ളത്.കാശ് കൊടുത്ത് ക്യാന്‍സര്‍ വിലയ്ക്ക് ലഭിക്കുന്ന ഈ സെന്റ്ററുകളുടെ അടച്ചുപൂട്ടല്‍ വൈകാതെ ഉണ്ടായേക്കും

Scroll To Top