Sunday December 11, 2016
Latest Updates

കാശ്മീര്‍ വെള്ളപ്പൊക്കം: മലയാളികളും കുടുങ്ങിക്കിടക്കുന്നു

കാശ്മീര്‍ വെള്ളപ്പൊക്കം: മലയാളികളും കുടുങ്ങിക്കിടക്കുന്നു

ശ്രീനഗര്‍: അറുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജമ്മുവില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 70 ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുടുങ്ങിയവരില്‍ ഭൂരിപക്ഷം പേരും വിനോദ യാത്രക്ക് എത്തിയ മലയാളികളാണ്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ മാത്രം ഇരുപതോളം മലയാളികള്‍ പുറത്തിറങ്ങാനാകാതെ കുടുങ്ങിയിരിക്കുകയാണ്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതോടെ ഒറ്റപ്പെട്ട മലയാളികളുമായി ബന്ധപ്പെടാനും സാധിക്കുന്നില്ല.

ഒരാഴ്ചയായി തുടരുന്ന മഴയില്‍ ഇതുവരെ 175 ഓളം പേര്‍ മരിച്ചു. ഝലം നദി കരകവിഞ്ഞൊഴുകുകയാണ്. പൂഞ്ച്, രജൗരി, അഖ്‌നൂര്‍ മേഖലകളിലെല്ലാം രൂക്ഷമായ വെള്ളപ്പോക്കമാണ്.വീടുകളില കുടുങ്ങിയവരെ വ്യോമ സേന ആകാശ മാര്‍ഗം രക്ഷിക്കുന്നുണ്ട്. പതിനായിരത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. രണ്ടായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പോക്കമാണ് ഇപ്പോള്‍ കാശ്മീരിനെ വിഴുങ്ങിയിരിക്കുന്നത്.

Scroll To Top