Thursday December 08, 2016
Latest Updates

രണ്ടാമതും വോട്ടെണ്ണിയപ്പോള്‍ കാശ്മീര്‍ മുഖ്യമന്ത്രി ബീര്‍വയില്‍ ജയിച്ചു 

രണ്ടാമതും വോട്ടെണ്ണിയപ്പോള്‍ കാശ്മീര്‍ മുഖ്യമന്ത്രി ബീര്‍വയില്‍ ജയിച്ചു 

ജമ്മുകാശ്മീര്‍: നിലവിലെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മത്സരിച്ച ബീര്‍വ, മണ്ഡലത്തില്‍ നിന്നും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ സോന്‍വറില്‍ പിഡിപി സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് അഷ്‌റഫ് ഉമര്‍ അബ്ദുള്ളയെ 14277 വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി

ബീര്‍വയില്‍ ഒമര്‍ അബ്ദുള്ള പരാജയപ്പെട്ടതായി ആദ്യം പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ രണ്ടാമതും വോട്ട് എണ്ണിയപ്പോള്‍ 900 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു 

സംസ്ഥാനത്ത് കനത്ത ദുരിതം വിതച്ച പ്രളയം നേരിടുന്നതില്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ള സ്വീകരിച്ച നടപടികള്‍ സംസ്ഥാനത്തെ ജനങ്ങളില്‍ അതൃപ്തിക്ക് കാരണമായിരുന്നു.

Scroll To Top