Tuesday December 06, 2016
Latest Updates

കാശ്മീരില്‍ ബിജെപി പിഡിപി സഖ്യത്തിന് സാധ്യത

കാശ്മീരില്‍ ബിജെപി പിഡിപി സഖ്യത്തിന് സാധ്യത

ശ്രീനഗര്‍ :  ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന കാശ്മീരില്‍ ബിജെപി പിഡിപി സഖ്യത്തിന് സാധ്യത. നാഷണല്‍ കോണ്‍ഫ്രണ്‍സ് പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ബിജെപി പിഡിപിയുമായി സഖ്യം രൂപീകരിക്കാന്‍ സാധ്യത തേടുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടുകൊണ്ടുള്ള സഖ്യസാധ്യതയാണ് ബിജെപി തേടുന്നത്.

ആദ്യ ഊഴത്തില്‍ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നതാണ് നിബന്ധന. സഖ്യം യാഥാര്‍ത്ഥ്യമായാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങിനെയോ മുതിര്‍ന്ന പാര്‍ട്ടി എംഎല്‍എ നിര്‍മ്മല്‍ സിങിനെയോ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. ബിജെപിയുമായി ഒരു സഖ്യത്തിനും പാര്‍ട്ടി തയ്യാറല്ലെന്ന് നാഷണല്‍ കോണ്‍ഫ്രണ്‍സ് നേതാവും മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയാണ് നിലപാട് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

നാഷണല്‍ കോണ്‍ഫ്രണ്‍സിന്റെ ബദ്ധ വൈരികളായ പിഡിപിയുമായി ബിജെപി സഖ്യ ചര്‍ച്ചകള്‍ തുടങ്ങിയതാണ് നാഷണല്‍ കോണ്‍ഫ്രണ്‍സിനെ ചൊടിപ്പിച്ചത്. ജമ്മുവില്‍ ബിജെപി, പിഡിപി, കോണ്‍ഗ്രസ് സഖ്യത്തിലുള്ള സര്‍ക്കാരാണ് രൂപീകരിക്കാന്‍ പോകുന്നതെന്നും ഒമര്‍ ആരോപിച്ചു. ഇന്നലെ രാത്രി ബിജെപി നേതാവ് രാം മാധവ് പിഡിപി നേതാവ് മുസാഫര്‍ ഹുസൈനുമായി ശ്രീനഗറില്‍ സഖ്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

Scroll To Top