Saturday December 03, 2016
Latest Updates

കാശ്മീരില്‍ നാലിടങ്ങളില്‍ തീവ്രവാദി ആക്രമണം; പിന്നില്‍ പാക്കിസ്ഥാന്‍

കാശ്മീരില്‍ നാലിടങ്ങളില്‍ തീവ്രവാദി ആക്രമണം; പിന്നില്‍ പാക്കിസ്ഥാന്‍

ശ്രീനഗര്‍: കാശ്മീരില്‍ ഇന്നലെ നടന്ന നാല് തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനെന്ന് തെളിവ്. നാല് വ്യത്യസ്ത ആക്രമണങ്ങളില്‍ 11 സൈനികര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ കയ്യിലെ ആയുധങ്ങളില്‍ പാകിസ്ഥാന്റെ അടയാളം കണ്ടെത്തി. ഇവരുടെ കൈവവശം ഉണ്ടായിരുന്ന ഭക്ഷണ പൊതികളില്‍ ഉറുദുവിളുള്ള എഴുത്ത് കണ്ടെത്തിയാതായും സൈന്യം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച കാശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ നടന്ന ഭീകരാക്രണത്തെ അതീവ ജാഗ്രതയോടെ സുരക്ഷാ സേന കാണുന്നത്. എകെ 47 തോക്കുകള്‍ , 55 മാഗസിനുകള്‍ , രണ്ട് ഷോട്ട് ഗണ്ണുകള്‍ , രണ്ട് നൈറ്റ് വിഷന്‍ ബൈനോക്കുലറുകള്‍ , നാല് റേഡിയോ സെറ്റുകള്‍ , 32 ഗ്രനേഡുകള്‍ എന്നിവ തീവ്രവാദികളില്‍ നിന്ന് കണ്ടെടുത്തു. ഭീകരാക്രമണം നടന്ന സ്ഥലങ്ങള്‍ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് സന്ദര്‍ശിക്കും.

അതേസമയം കാശീര്‍ ആക്രമണത്തെ അമേരിക്ക അപലപിച്ചു. കാശ്മീര്‍ ആക്രമണത്തില്‍ ആശങ്കയുണ്ടെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മേരി ഹാര്‍ഫ് പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ നിലപാടില്‍ മാറ്റമില്ലെന്നും അമേരിക്ക വ്യക്തമാക്കി. കാശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

Scroll To Top