Sunday December 04, 2016
Latest Updates

കാശ്മീരിലും ഐസിസ് പതാക; ആശങ്കാജനകമെന്ന് സൈന്യം

കാശ്മീരിലും ഐസിസ് പതാക; ആശങ്കാജനകമെന്ന് സൈന്യം

ശ്രീനഗര്‍: ഇറാഖിലെയും സിറിയയിലെയും ഐസിസ് ഭീകരരുടെ പതാക കാശ്മീരിലും. ഇത് ആശങ്കാജനകമാണെന്ന് സൈന്യം അറിയിച്ചു. സൈന്യത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച പ്രതികരണം അറിയിച്ചത്. ഐസിസിന് തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. ഇത് രാജ്യത്തിനു ആശങ്കാജനകമായ അവസ്ഥയാണെന്ന് ലഫ്. ജനറല്‍ സുബ്രത സഹ പറഞ്ഞു. കാശ്മീരില്‍ ഐസിസ് സാന്നിധ്യം ഇല്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിഷേധക്കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് സൈന്യം ആശങ്ക അറിയിച്ച് രംഗത്ത് വന്നത്. കഴിഞ്ഞ ആഴ്ച ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് കാശ്മീരിലെ ഒരു പൊതുവേദിയില്‍ ഐസിസ് പതാക ഉയര്‍ത്തിയത്.

അതേസമയം ഐസിസ് പതാക ഉയര്‍ത്തിയെങ്കിലും കാശ്മീരില്‍ ഐസിസ് സാന്നിധ്യം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഐസിസ് കാശ്മീരിലെ യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് ഇന്റലിജന്‍സ് പരിശോധിക്കുന്നുണ്ട്. ഐസിസിന്റെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ആശങ്കാജനകമാണെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈദ് ആഘോഷങ്ങള്‍ക്കിടെ ഐസിസ് പതാക ഉയര്‍ത്തിയത് ഉള്‍പ്പെടെ മൂന്ന് തവണ ഇന്ത്യയില്‍ ഐസിസ് പതാക ഉയര്‍ത്തി.

Scroll To Top