Sunday December 04, 2016
Latest Updates

കാവ്യ എഴുത്തുകാരിയാകുന്നു; ഓര്‍മ്മക്കുറിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങും

കാവ്യ എഴുത്തുകാരിയാകുന്നു; ഓര്‍മ്മക്കുറിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങും

ലയാളികളുടെ പ്രിയതാരം കാവ്യ മാധവാന്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ ഒരുങ്ങുന്നു. നേരത്തെ എഴുത്തില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള താരം കവിതയും ഗാനങ്ങളും രചിച്ചിട്ടുണ്ട്. അത് കൂടാതെയാണ് ഇപ്പോള്‍ പുസ്തക രചനയിലേക്കും കാവ്യ ചുവടുവെക്കുന്നത്. പുസ്തക രചനയിലൂടെ അഭിനയത്തില്‍ മാത്രമല്ല തന്റെ പ്രതിഭ എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് കാവ്യ മാധവന്‍.

ബാല്യത്തിലെയും കൌമാരത്തിലെയും ഓര്‍മ്മകള്‍ക്കൊപ്പം സിനിമ ലോകത്തെ മറക്കാനാകാത്ത അനുഭവങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തും. ചുരുക്കം പറഞ്ഞാല്‍ ആത്മകഥയുടെ സ്വഭാവമുള്ള പുസ്തകമാണ് കാവ്യ രചിച്ചു കൊണ്ടിരിക്കുന്നത്. വിവാഹ ജീവിതത്തിലെ തകര്‍ച്ച, അതിലേക്ക് നയിച്ച കാരണങ്ങള്‍ എന്നിവയും പുസ്തകത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. പുസ്തകത്തിന് പേരിട്ടിട്ടില്ല.

Scroll To Top