Sunday December 04, 2016
Latest Updates

കാവ്യയ്ക്ക് ഒപ്പം ഷീ ടാക്‌സിയില്‍ അന്‍സിബയും

കാവ്യയ്ക്ക് ഒപ്പം ഷീ ടാക്‌സിയില്‍ അന്‍സിബയും

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയ അന്‍സിബ ഇനി കാവ്യയ്ക്ക് ഒപ്പം. കാവ്യ മാധവനെ നായികയാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സി എന്ന ചിത്രത്തിലാണ് അന്‍സിബ കാവ്യയുമായി ഒന്നിക്കുന്നത്. കാവ്യ ടാക്‌സി ഡ്രൈവറായി അഭിനയിക്കുന്ന ചിത്രത്തില്‍, ടാക്‌സിയിലെ യാത്രക്കാരിയുടെ വേഷമാണ് അന്‍സിബ കൈകാര്യം ചെയ്യുന്നത്.

കൊച്ചിയില്‍ നിന്ന് കൂര്‍ഗിലേക്ക് യാത്ര പോകുന്ന ഒരു ഷീ ടാക്‌സിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വനിതകള്‍ക്ക് വേണ്ടി തുടങ്ങിയ ഷീ ടാക്‌സി അതെ പേരില്‍ സിനിമയാക്കാന്‍ സജി സുരേന്ദ്രനും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയും തീരുമാനിക്കുകയായിരുന്നു. അനൂപ് മേനോന്‍, സുരാജ്, ഗണേഷ് കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.

Scroll To Top