Saturday December 10, 2016
Latest Updates

കാഴ്ച മങ്ങലിന് പ്രതിരോധ മരുന്നുമായി ഡബ്ലിനിലെ ഗവേഷകര്‍

കാഴ്ച മങ്ങലിന് പ്രതിരോധ മരുന്നുമായി ഡബ്ലിനിലെ ഗവേഷകര്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ നേത്രരോഗികള്‍ക്ക് ആശ്വാസമായി ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. കാഴ്ച ശക്തി കുരഞ്ഞുകൊണ്ടിരിക്കുന്നവരില്‍ വിജയകരമായി പരീക്ഷിക്കാവുന്ന മരുന്ന് കണ്ടെത്തിയതായാണ് ഡബ്ലിനിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. കാഴ്ചശക്തി കുറയ്ക്കുകയും സാവധാനത്തില്‍ ഇല്ലാതാക്കുകയും ചെയ്യുന്ന മസ്‌കുലര്‍ ഡീജനറേഷന്‍ എന്ന രോഗത്തിനാണ് ശാസ്ത്രലോകം പ്രതിവിധി കണ്ടെത്തിയത്. കണ്ണിന്റെ റെറ്റിനയുടെ അടിഭാഗത്തെ രക്തധമനികള്‍ അമിതമായി വളരുന്നതിലൂടെ സാവധാനം കാഴ്ച ശക്തി കുറഞ്ഞു ഇല്ലാതാകുന്ന രോഗാവസ്ഥയാണ് മസ്‌കുലര്‍ ഡീജനറേഷന്‍.

ഈ അസുഖം ബാധിച്ച് കാഴ്ച മങ്ങിയവരില്‍ വാഹനം ഓടിക്കുന്നതിനും, കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കി ജോലി ചെയ്യുന്നതിനും വായിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. രക്തധമനികള്‍ അമിതമായി വളരുന്നത് തടയാന്‍ കഴിഞ്ഞാല്‍ മസ്‌കുലര്‍ ഡീജനറേഷന്‍ രോഗം മൂലം കാഴ്ച മങ്ങുന്ന രോഗാവസ്ഥ ഭേദമാക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. Il18 എന്ന പ്രതിരോധ ഘടകം ഉപയോഗിച്ച് ഈ വളര്‍ച്ച തടയാന്‍ കഴിയുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. പ്രൊഫ. മാത്യു ക്യാംബെലിന്റെ നേതൃത്വത്തില്‍ ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

Il18 എന്നത് ക്യാന്‍സര്‍ പ്രതിരോധ മരുന്നായും ഉപയോഗിക്കുന്നുണ്ട്. ഡബ്ലിനിലെ ഗവേഷകരുടെ കണ്ടെത്തലിന് വൈദ്യശാസ്ത്രം അംഗീകരിച്ചാല്‍ Il18 ഇനി നേത്ര രോഗികള്‍ക്കും ഉപയോഗിക്കാനാകും. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഗ്ലാക്‌സോസ്മിത്ത്ക്‌ളൈന്‍ ആണ് ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. നേത്രരോഗികളില്‍ ഇത് പരീക്ഷിക്കുന്നത് സംബന്ധിച്ച് ഈ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ചര്‍ച്ച നടത്തിവരുന്നതായി ഗവേഷകര്‍ അറിയിച്ചു.

Scroll To Top