Wednesday December 07, 2016
Latest Updates

കാളിദാസ് ജയറാം സിനിമയില്‍ നായകനാകുന്നു

കാളിദാസ് ജയറാം സിനിമയില്‍ നായകനാകുന്നു

നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം സിനിമയില്‍ നായകനായെത്തുന്നു. നടുവില്‍ കൊഞ്ചം പാക്കാതെ കാനോം എന്ന ചിത്രത്തിന്റെ സംവിധായകനായ ബാലാജി തരണീതരന്റെ രണ്ടാമത്തെ ചിത്രത്തില്‍ കാളിദാസ് നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉലകനായകന്‍ കമല്‍ഹാസന്‍ നടത്തുമെന്നും പറയുന്നു. ബാലാജി തരണീതരന്റെ രണ്ടാമത്തെ ചിത്രം ഒരു പക്കാ കഥൈയാണ്. ഇതിലായിരിക്കും കാളിദാസ് നായകനായെത്തുക. കമല്‍ഹാസന്‍ ചിത്രത്തിന്റെ ഭാഗമല്ല. എങ്കിലും ബാലാജി തരണീതരന്റെ ആദ്യ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചത് കമല്‍ഹാസനായിരുന്നു.

അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ കാളിദാസ് പ്രശസ്ത നടന്മാരെ അനുകരിച്ച് മിമിക്രി അവതരിപ്പിച്ചിരുന്നു. ഇത് സംവിധായകന് ഇഷ്ടമായത്രേ. അങ്ങനെയാണ് തന്റെ രണ്ടാമത്തെ ചിത്രത്തില്‍ കാളിദാസനെ നായകനാക്കാന്‍ ബാലാജി തരണീതരന്‍ തീരുമാനിച്ചതെന്നാണ് വിവരം.

Scroll To Top