Tuesday December 06, 2016
Latest Updates

കാലാവസ്ഥ രൂക്ഷമാകുന്നു: മോശം സ്ഥിതി ഏതാനം ദിവസങ്ങള്‍ കൂടി തുടരുമെന്ന് മെറ്റ് എറാന്‍

കാലാവസ്ഥ രൂക്ഷമാകുന്നു: മോശം സ്ഥിതി ഏതാനം ദിവസങ്ങള്‍ കൂടി തുടരുമെന്ന് മെറ്റ് എറാന്‍

കോര്‍ക്ക്: ജനജീവിതത്തെ കാര്യമായി ബാധിച്ചു കൊണ്ട് രാജ്യത്തുടനീളം കാലാവസ്ഥ വീണ്ടും കലുഷിതമാവുന്നുവെന്നു മെറ്റ് എരാന്റെ മുന്നറിയിപ്പ് .

മറ്റൊരു അറ്റ്‌ലാന്റിക് കാറ്റിന്റെ ആക്രമണം കൂടി ഉണ്ടായേക്കുമെന്ന് മെറ്റ് എറാന്‍ മുന്നേ തന്നെ ഓറഞ്ച് വെതര്‍ അലേര്‍ട്ട് മുന്നറിയിപ്പുനല്‍കുകയും ചെയ്തിരുന്നു. ഇത് കൂടുതല്‍ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മെറ്റ് എറാന്റെ മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.
ഡബ്ലിന്‍, ലൗത്ത്, വെക്‌സ്‌ഫോര്‍ഡ് വിക്ലോ, വാട്ടര്‍ഫോര്‍ഡ്, മീത്ത്, കോര്‍ക്ക്, കെറി തുടങ്ങിയവയുടെ തീരപ്രദേശങ്ങളിലാണ് മെറ്റ് എറാന്‍ പ്രധാനമായും ഓറഞ്ച് അലേര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
കാവന്‍, മൊനഗന്‍, ഡൊണഗല്‍, കാര്‍ലോ, കില്‍ഡെയര്‍ കില്‍ക്കെന്നി, ലാവോസ്, ലോംഗ്‌ഫോര്‍ഡ്, ഒഫാലി, വെസ്റ്റ്മീത്ത്, ക്ലെയര്‍, ലിമറിക്ക്, ടിപ്പററി, കൊണാട്ട് എന്നീ പ്രദേശങ്ങളില്‍ കാലാവസ്ഥ വിഭാഗം എല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കോര്‍ക്ക് നഗരത്തില്‍ ഇന്നലെ വെള്ളപ്പൊക്കം കൂടുതല്‍ രൂക്ഷമായി.. കഴിഞ്ഞ രാത്രിയിലും ജലനിരപ്പ് കൂടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൗത്ത് മാളിലും ഒലിവര്‍ പ്ലങ്കറ്റ് സ്ട്രീറ്റിലും വെള്ളപ്പൊക്കം നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.
സിറ്റിസെന്ററിലെ പല സെക്ഷനുകളും ഗാര്‍ഡ ഇതിനകം തന്നെ അടച്ചു കഴിഞ്ഞു. ലീ നദിയുടെ തെക്കും വടക്കും ഭാഗങ്ങളില്‍ കരയെ തകര്‍ത്തുകൊണ്ട് ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ശക്തമായ തെക്കു കിഴക്കന്‍ കാറ്റ് ജലനിരപ്പ് കൂടുതല്‍ ഉയര്‍ത്താനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന
ത്.
തെക്കന്‍ തീരം തകര്‍ത്തുകൊണ്ട് ലീ നദി കരകവിഞ്ഞതോടെ യൂനിയന്‍ ക്വേ, ജോര്‍ജ്‌സ് ക്വേ, സുള്ളിവന്‍സ് ക്വേ, വാണ്ടസ്‌ഫോര്‍ഡ് ക്വേ, മോറിസണ്‍സ് അയലന്‍ഡ് തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി . വടക്കന്‍ തീരം തകര്‍ത്ത് നദി ഒഴുകിത്തുടങ്ങിയാല്‍ വെള്ളത്തിനടിയിലാവുന്നത് കയര്‍ല്‍സ് ക്വേയും കോണ്‍മാര്‍ക്കറ്റ് സ്ട്രീറ്റും ആയിരിക്കും.
തുടര്‍ന്ന് സൗത്ത് മാളിലേക്കും അവിടെ നിന്നും പെംബോര്‍ക്ക് സ്ട്രീറ്റ്, മള്‍ബോറോ സ്ട്രീറ്റ്, കൂക് സ്ട്രീറ്റ്, പ്രിന്‍സസ് സ്ട്രീറ്റ് കൂടാതെ ഒലിവര്‍ പ്ലങ്കറ്റ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കും കൂടുതല്‍ വെള്ളം എത്തിച്ചേരും. കൂടുതല്‍ വ്യാപാരികളും ഇപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ നാശനഷ്ടങ്ങള്‍ സഹിച്ച് കഴിയുകയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതിനേക്കാള്‍ രൂക്ഷമായ വേലിയേറ്റവും കാറ്റും മഴയും ഇനി വരും ദിവസങ്ങളിലും പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പ് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ക്കും ഷോപ്പുകള്‍ക്കും ഇതിനകം തന്നെ നാശനഷ്ടങ്ങള്‍ സംഭവിച്ചുകഴിഞ്ഞു.

Scroll To Top