Friday December 09, 2016
Latest Updates

കാറുകളുടെ രാജാവ് അബുദാബിയില്‍

കാറുകളുടെ രാജാവ് അബുദാബിയില്‍

നിര്‍മാണത്തിലും ഉപയോഗത്തിലും രാജകീയത നിറച്ചുകൊണ്ട് നിര്‍മ്മിക്കുന്ന കാറുകളുടെ രാജാവായ റോള്‍സ് റോയ്‌സ് റൂബിയെ സ്വന്തമാക്കാന്‍ ഒരേയൊരാള്‍ക്ക് മാത്രം അവസരം. അതാരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് വാഹനപ്രേമികള്‍.

റോള്‍സ് റോയ്‌സിന്റെ ഏറ്റവും പുതിയ മോഡലായ റൂബി അബൂദാബിയിലേക്ക് എന്നതാണ്
വാഹന ലോകത്തിലെ പുതിയ വിശേഷം .

റൂബിയുടെ ഒരൊറ്റ കാര്‍ മാത്രമാണ് വിപണിയിലുണ്ടാകുക എന്നതും റൂബിയെ
വ്യത്യസ്തനാക്കുന്നു. ചുവന്ന മാണിക്യ കല്ലിന്റെ നിറമാണിതിന്റെ മറ്റൊരു
പ്രത്യേകത, കാറിനു രാജകീയത കൂട്ടുന്നതിനായി ചുവപ്പും ഇളം ചന്ദന നിറവും
ചേര്‍ന്നാണ് ഉള്‍വശം ഒരുക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ഗുഡ് വുഡിലാണ് റോള്‍സ്
റോയ്‌സ് ഫാന്റം കുപ്പേ റൂബി ലിമിറ്റഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം
പൂര്‍ത്തിയാക്കിയിരിക്കുന്നത്

Scroll To Top