Thursday December 08, 2016
Latest Updates

കാറില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന

കാറില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഗതാഗത മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. കേന്ദ്ര ഗതാഗത മന്ത്രിക്കും ഗതാഗത വകുപ്പിന് അയച്ച കത്തിലാണ് ശുപാര്‍ശ. മോട്ടോര്‍ വാഹന നിയങ്ങള്‍ കര്‍ശനമാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും മെസേജ് അയക്കുന്നതും വ്യാപക അപകടത്തിന് കാരണമാകുന്നു. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്രം മോട്ടോര്‍ വാഹന നിയങ്ങള്‍ കര്‍ശനമാക്കാന്‍ ആലോചിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പ്രായോഗികമല്ലെന്ന് കണ്ട് കേരളം റദ്ദാക്കിയിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉന്നയിച്ച പ്രായോഗിക പ്രശ്‌നം പഠിച്ചതിനു ശേഷമേ ഉത്തരവ് നടപ്പിലാക്കൂ.

ഡല്‍ഹി ബൈക്കില്‍ പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യവ്യാപകമായി ഗതാഗത നിയമങ്ങള പരിഷ്‌ക്കരിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.

Scroll To Top