Saturday December 10, 2016
Latest Updates

കാര്‍ ലോണുമായി ഫസ്റ്റ് സിറ്റിസണ്‍ :വാഹനമാര്‍ക്കറ്റില്‍ പുതിയ ഉണര്‍വ്

കാര്‍ ലോണുമായി ഫസ്റ്റ് സിറ്റിസണ്‍ :വാഹനമാര്‍ക്കറ്റില്‍ പുതിയ ഉണര്‍വ്

ഡബ്ലിന്‍ :അയര്‍ലണ്ടിലെ എവിടെയുള്ള ആള്‍ക്കും കാര്‍ ലോണുമായി ഫസ്റ്റ് സിറ്റിസണ്‍. ഇനി മുതല്‍ അയര്‍ലണ്ടിലെ ഉള്‍നാടന്‍ പ്രദേശത്തു നിന്നുള്ള ആള്‍ക്കാര്‍ക്കുപോലും ലോണ്‍ ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പെര്‍മനന്റ് ടിഎസ്ബി ഫിനാന്‍സ് ലിമിറ്റഡിന്റെ മുന്‍ ചീഫ് എക്‌സിക്യുട്ടീവായ ക്രിസ് ഹന്‍ലനും ചില ഇന്റര്‍നാഷണല്‍ സാമ്പത്തിക ഇടപാടുകാരും നയിക്കുന്ന സ്ഥാപനമാണ് ഫസ്റ്റ് സിറ്റിസണ്‍. ഡ്യുയറ്റ്‌ഷെ ബാങ്ക് അടക്കമുള്ള ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുകയും ചെയ്യുന്നു.
വെറും 12 മാസങ്ങള്‍ മാത്രമാണ് ഫസ്റ്റ് സിറ്റിസണ്‍ രൂപമെടുത്തിട്ട് ആയിട്ടുള്ളു. ഹാന്‍ലനും പെര്‍മനന്റ് ടിഎസ്ബി ഫിനാന്‍സ് ലിമിറ്റഡിന്റെ മുന്‍ മാനേജ്‌മെന്റ് ടീമംഗങ്ങളും ചേര്‍ന്നാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.
പുതിയ കാറും സെക്കന്റ് ഹാന്റ് കാറും വാങ്ങുന്നതിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഫസ്റ്റ് സിറ്റിസണിനെ അയര്‍ലണ്ടിലെ മികച്ച ഫിനാന്‍ഷ്യല്‍ സ്ഥാപനമായി വളര്‍ത്തിയെടുക്കണമെന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്നും ഹന്‍ലന്‍ പറയുന്നു.
170,000 എന്ന ശരാശരി എണ്ണത്തെ തകര്‍ത്തുകൊണ്ടുള്ള കാര്‍ വ്യാപാരം 1997 2007 കാലഘട്ടത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കാര്‍ വ്യാപാരം വെറും 75,000ത്തിനു താഴെ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. കാര്‍ ഫിനാന്‍സ് മാര്‍ക്കറ്റും അതേപോലെ തകര്‍ച്ചയുടെ വക്കിലാണ്. മാര്‍ക്കറ്റ് വാല്യു ആയ 1.1 ബില്ല്യന്‍ യൂറോയില്‍ നിന്ന് 70ശതമാനത്തിന്റെ വീഴ്ച്ചയാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്.
മാര്‍ക്കറ്റുകള്‍ പഴയപടി ആവുമെന്ന വിശ്വാസത്തിലാണ് ഹന്‍ലനും സംഘവും. 15ശതമാനത്തോളം മാര്‍ക്കറ്റുകളെങ്കിലും കരസ്ഥമാക്കാനുള്ള ശ്രമത്തിലുമാണ് ഫസ്റ്റ് സിറ്റിസണ്‍. വരും വര്‍ഷങ്ങളില്‍ കാര്‍ വിപണി പഴയതിലും കുതിച്ചുയരുമെന്നും സാമ്പത്തികം പഴയതുപോലെയാവുമെന്നുമുള്ള വിശ്വാസവും ഫസ്റ്റ് സിറ്റിസണിനുണ്ട്.

Scroll To Top