Tuesday December 06, 2016
Latest Updates

കാര്‍ മെക്കാനിക്കിന് 127 മില്ല്യന്റെ യൂറോമില്ല്യന്‍ ജാക്ക്‌പോട്ട്

കാര്‍ മെക്കാനിക്കിന് 127 മില്ല്യന്റെ    യൂറോമില്ല്യന്‍ ജാക്ക്‌പോട്ട്

ലണ്ടന്‍: ഒടുവില്‍ 127 ദശലക്ഷം യുറോ സമ്മാനത്തുക വരുന്ന യൂറോ മിലയണ്‍ ജാക്‌പോട്ട് ഉടമയെ കണ്ടുപിടിച്ചു. ദക്ഷിണ ലണ്ടനില്‍ ക്യാമിലിയോണ്‍ കേന്ദ്രമാക്കി ഗ്യാരേജ് നടത്തുന്ന ഹോട്ട് റോഡ് റേസര്‍ നീല്‍ ട്രോട്ടര്‍. ട്രോട്ടര്‍ ലോട്ടറിയുടെ നാലാമത്തെ കൂറ്റന്‍ വിജയിയായി മാറിയത് വെള്ളിയാഴ്ചയായിരുന്നു.

എന്നെങ്കിലും ലോട്ടറിയിലൂടെ താനും പണക്കാരനാകുമെന്ന് സ്വപ്നം കണ്ടിരുന്ന ട്രോട്ടര്‍ പിതാവിന്റെ ഓഫീസിലെ ജീവനക്കരോട് സമയം വന്നു കഴിഞ്ഞു. തനിക്ക് നാളെ ലോട്ടറിയടിക്കുമെന്ന് പറഞ്ഞതിന് പിന്നാലൊണ് അക്കാര്യം സത്യമാകുകയും ചെയ്തത്. കൂറ്റന്‍ ജാക്‌പോട്ടിന്റെ ടിക്കറ്റ് എടുത്ത ഏകയാള്‍ ആ സ്ഥലത്ത് താനാണെന്ന് 41 കാരനായ ട്രോട്ടര്‍ തിരിച്ചറിഞ്ഞത് വെള്ളിയാഴ്ച രാത്രി 10.30 യോടെയാണ്.

ലോട്ടറിയടിക്കുമെന്ന് ഒരാഴ്ചയായി തനിക്ക് തോന്നുന്നുണ്ടായിരുന്നെന്ന് ട്രോട്ടര്‍ പ്രതികരിച്ചു. വെള്ളിയാഴ്ച വീട്ടിലിരിക്കെ സമയം നോക്കിയപ്പോള്‍ പെട്ടെന്ന് നറുക്കെടുപ്പിനെ കുറിച്ച് ചിന്തിച്ചതിനെ തുടര്‍ന്ന് അക്കാര്യം ശ്രദ്ധിക്കുകയായിരുന്നു. ഓരോനമ്പരും ഒത്തു നോക്കിയപ്പോള്‍ ലോട്ടറിയടിച്ച കാര്യം മനസ്സിലായി. ലോട്ടറിയടിച്ച വിവരം ആദ്യം പറഞ്ഞത് പങ്കാളിയോടാണെങ്കിലും അവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ അവരും നമ്പര്‍ ഒത്തുനോക്കി.

പിന്നീട് വിവരം ഇവര്‍ പിതാവിനെ വിളിച്ചു പറഞ്ഞപ്പോഴും മണ്ടത്തരമെന്ന് ആയിരുന്നു പ്രതികരണം. വാര്‍ത്തയുടെ സമ്മര്‍ദ്ദത്തില്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് ഇവര്‍ക്ക് ഉറങ്ങാനായത് തന്നെ. മോട്ടോര്‍ റേസിംഗിനോട് ഭ്രാന്തമായ ആവേശമുള്ള ട്രോട്ടര്‍ക്ക് നിലവിലെ ജോലികള്‍ തന്നെ തുടരാനാണ് താല്‍്പ്പര്യം. തന്‍െ്‌റ ഗ്യാരേജും കാര്‍ റേസിംഗ് ഭ്രാന്തും ഒരുപോലെ കൊണ്ടുപോകാനാണ്.

Scroll To Top