Wednesday December 07, 2016
Latest Updates

കാര്‍ പാര്‍ക്കിംഗ് ചാര്‍ജ്: എക്‌സ്‌ചെക്കറിന് പ്രതിവര്‍ഷം ലാഭം 100 മില്ല്യണ്‍ യൂറോ

കാര്‍ പാര്‍ക്കിംഗ് ചാര്‍ജ്: എക്‌സ്‌ചെക്കറിന് പ്രതിവര്‍ഷം ലാഭം 100 മില്ല്യണ്‍ യൂറോ

കാര്‍ പാര്‍ക്കിംഗില്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയ സമ്പ്രദായം സര്‍ക്കാരിനെയും ആ മേഖലയെയും ഇത്രയധികം വളര്‍ത്തുമോ? യൂറോപ്പില്‍ കാര്‍ പാര്‍ക്കിംഗ് രംഗത്തെ വളര്‍ച്ചയെ അടിസ്ഥാനമാക്കി റിസേര്‍ച്ച് നടത്തിയവര്‍ അന്തി ച്ചുപോയത്  വര്‍ഷത്തില്‍ ഈ നിലയില്‍ ലഭിക്കുന്ന വരുമാനം കണക്കിലെടുത്തപ്പോഴാണ്. അയര്‍ലണ്ടിലെ ലോക്കല്‍ അതോറിറ്റികള്‍ക്ക് 115 മില്ല്യണ്‍ യൂറോയും െ്രെപവറ്റ് കാര്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ക്ക് 80 മില്ല്യണ്‍ യൂറോയും പ്രതിവര്‍ഷം സമ്പാദിക്കാന്‍ കഴിയും എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയത്.
യൂറോപ്പ്യന്‍ പാര്‍ക്കിംഗ് കോണ്‍ഗ്രസ് ഡബ്ലിനില്‍ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടിലാണ് കാര്‍പാര്‍ക്കിംഗ് വ്യവസായവുമായി ബന്ധപ്പെട്ട് 360 മില്ല്യണ്‍ യൂറോയുടെ ആസ്തിയും 1,500ഓളം ജോലിക്കാരും അയര്‍ലന്റില്‍ മാത്രമായുണ്ടെന്ന് മനസിലായത്.
എക്‌സ്‌ചെക്കര്‍ വകുപ്പിന് പ്രതിവര്‍ഷം 100 മില്ല്യണ്‍ യൂറോയാണ് കാര്‍ പാര്‍ക്കിംഗ് മേഖലയിലെ ചാര്‍ജ്ജിംഗിലൂടെ നേടാന്‍ കഴിയുന്നത്.
ഓഫ്‌സ്ട്രീറ്റ്, ഓണ്‍സ്ട്രീറ്റ് പാര്‍ക്കിംഗുകളൊക്കെക്കൂടി 3,53,156 കാര്‍പാര്‍ക്കിംഗ് സ്ഥലങ്ങളാണ് അയര്‍ലണ്ടില്‍ ഉള്ളത്. സര്‍ക്കാരിനായാലും െ്രെപവറ്റ് സ്ഥാപനങ്ങള്‍ക്കായാലും പണം ഉണ്ടാക്കാന്‍ പറ്റുന്ന മേഖല തന്നെയാണ് അയര്‍ലണ്ടില്‍ കാര്‍ പാര്‍ക്കിംഗ്.
സര്‍വ്വേ കണക്കു പ്രകാരം ലോക്കല്‍ അതോറിറ്റികള്‍ 115 മില്ല്യണ്‍ യൂറോ, െ്രെപവറ്റ് കാര്‍ പാര്‍ക്കിംഗ് 80 മില്ല്യണ്‍ യൂറോ, ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍ 70 മില്ല്യണ്‍ യൂറോ, ഷോപ്പിംഗ് സെന്ററുകള്‍ 50 മില്ല്യണ്‍ യൂറോ, ഹോട്ടലുകളും ഹോസ്പിറ്റലുകളും കൂടി 25 മില്ല്യണ്‍ യൂറോ എന്നിങ്ങനെ വര്‍ഷത്തില്‍ കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ നിന്നു മാത്രം സമ്പാദിക്കുന്നുണ്ട്.
യൂറോപ്പില്‍ 5,70,000 ആളുകളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്, 30 ബില്ല്യണ്‍ യൂറോയോളം പിരിച്ചെടുക്കുന്നുമുണ്ട്. യൂറോപ്പില്‍ 47 മില്ല്യണ്‍ കാര്‍പാര്‍ക്കിംഗ് കേന്ദ്രങ്ങളുണ്ടെന്നാണ് കണക്ക്‌

Scroll To Top