Wednesday December 07, 2016
Latest Updates

കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇ ബൈക്ക് രംഗത്തേക്കും; തുടര്‍ച്ചയായി ഒന്നര മണിക്കൂര്‍ യാത്ര ചെയ്യാം

കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇ ബൈക്ക് രംഗത്തേക്കും; തുടര്‍ച്ചയായി ഒന്നര മണിക്കൂര്‍ യാത്ര ചെയ്യാം

വാഷിംഗ്ടണ്‍: അമേരിക്കന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഫോര്‍ഡ് പുതിയ മോഡല്‍ ഇ ബൈക്ക് അവതരിപ്പിച്ചു. മോഡ് പ്രൊ എന്നാണ് പുതിയ ഇരുചക്ര വാഹനത്തിന്റെ പേര്. ഒരേ സമയം ബൈക്കും സൈക്കിളുമാണ് ഫോര്‍ഡിന്റെ മോഡ് പ്രൊ.

ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഈ ടൂ വീലറില്‍ ഹാര്‍ട്ട് ബീറ്റ് അളക്കാനും, പെഡല്‍ ചവിട്ടുന്നയാള്‍ ക്ഷീണിതനായെന്നും കണ്ടെത്താനുള്ള സൗകര്യമുണ്ട്.

പെഡല്‍ ഉപയോഗിക്കാതെ ബാറ്ററി ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ പരമാവധി വേഗത 15 കിലോമീറ്റര്‍ പെര്‍ അവര്‍. 9 എഎച്ച് ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ഒന്ന് മുതല്‍ ഒന്നര മണിക്കൂര്‍ വരെ വാഹനം ഓടിക്കാന്‍ സാധിക്കും.

ബാറ്ററി ചാര്‍ജ് ഉണ്ടോ, വാഹനത്തിന്റെ ലൊക്കേഷന്‍ കണ്ടുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മോഡ് പ്രൊയുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്പ് ലഭ്യമാണ്. റൂട്ട് പ്ലാനിംഗ്, ഡെലിവറി ഷെഡ്യൂളിംഗ് തുടങ്ങിയവയ്ക്കും ആപ്പില്‍ സൗകര്യമുണ്ട്.

സാധാരണ ബൈക്കുകളെ പോലെയോ സൈക്കിളുകളെ പോലെയെ അല്ല മോഡ് പ്രോ. ഇതിന്റെ ഹാന്‍ഡില്‍ ബാറിന് ഒരു നാവിഗേഷന്‍ സിസ്റ്റമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. വലത്തേക്ക് തിരിയേണ്ടപ്പോള്‍ വലത്തുകൈ പിടിച്ചിരിക്കുന്ന ഭാഗം വൈബ്രേറ്റഅ ചെയ്യും, ഇടത്തേക്ക് തിരിയേണ്ടപ്പോള്‍ ഇടത്തുകൈ പിടിച്ചിരിക്കുന്ന ഭാഗം വൈബ്രേറ്റ് ചെയ്യും. മറ്റൊരു വാഹനവുമായി അടുത്തു വരുമ്പോള്‍ സെന്‍സര്‍ പ്രവര്‍ത്തിച്ച് കൃത്യമായി മുന്നറിയിപ്പ് നല്‍കും.

നിലവില്‍ ഫോര്‍ഡ് ഇത് വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്നില്ല. അതിനുള്ള നിര്‍മ്മാണം പിന്നീടേ നടക്കുകയുള്ളു. ഇന്ത്യയിലുള്ള ആളുകളുടെ രുചിയം ഇഷ്ടങ്ങളും അറിഞ്ഞശേഷം മാത്രമെ ഇന്ത്യയിലേക്ക് പ്രൊഡക്ട് ലോഞ്ച് ചെയ്യുകയുള്ളു ?

Scroll To Top