Thursday December 08, 2016
Latest Updates

കാര്‍മല്‍ മൂണി :ഡബ്ലിന്‍ തെരുവുകളുടെ പുതിയ റാണി

കാര്‍മല്‍ മൂണി :ഡബ്ലിന്‍ തെരുവുകളുടെ പുതിയ റാണി

ഡബ്ലിന്‍ : തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കാര്‍മല്‍ മൂണി ചിലവഴിച്ചത് മൂര്‍ സ്ട്രീറ്റിലാണ്. തന്റെ പച്ചക്കറിക്കടയുടെ നടത്തിപ്പുമായി അവര്‍ സകുടുംബം സസന്തോഷം മൂര്‍ സ്ട്രീറ്റില്‍ ജീവിച്ചു. 60 വര്‍ഷങ്ങളുടെ ജീവിതത്തിനു ശേഷം ഇതാ ഇപ്പോള്‍ ഡബ്ലിനിലെ മൂര്‍ തെരുവിന്റെ റാണിയെന്ന ബഹുമതിക്കര്‍ഹയായിരിക്കുകയാണ് കാര്‍മല്‍ മൂണി.

ഡബ്ലിനിലെ മൂര്‍ സ്ട്രീറ്റിലെ കച്ചവടക്കാരുടെ അനിഷേധ്യയായ ലീഡറാവും ഇനി കാര്‍മല്‍ .തീരുമാനങ്ങളില്‍ അവസാന വാക്ക് .
moorപ്രഗത്ഭ നടനായ ജിമ്മി സ്റ്റുവാര്‍ട്ട് മുതല്‍ പിന്നണി ഗായകനായ റോഡ് സ്റ്റുവാര്‍ട്ട് വരെയുള്ള താരനിരയിലേക്ക് തന്റേതായ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ് 75കാരിയായ കാര്‍മല്‍.
സ്വതന്ത്ര റ്റിഡിമാരായ മൗറീന്‍ ഒ’സുള്ളിവന്‍, നിയാല്‍ റിംഗ് എന്നിവരും ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ മേരി ഫിറ്റ്‌സ്പാട്രികും വ്യാപാരി വ്യവസായി സിമിതി ചെയര്‍പേര്‍സണ്‍ ഏര്‍നി ബെഗ്‌സും പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് കാര്‍മലിനെ മൂര്‍ സ്ട്രീറ്റിന്റെ റാണിയായി തിരഞ്ഞെടുത്തത്.
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ കാര്‍മല്‍ 60വര്‍ഷങ്ങളായി മൂര്‍തെരുവില്‍ പച്ചക്കറി ഫലവര്‍ഗങ്ങളുടെ വ്യാപാരം നടത്തുകയാണ്. അവരുടെ അമ്മ ബ്രിഗെറ്റും തെരുവില്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും വില്‍പ്പന നടത്തുന്ന സ്റ്റാള്‍ നടത്തിയിരുന്നു. ഇപ്പോള്‍ സഹോദരനായ പാഡിയും മറ്റൊരു പച്ചക്കറിക്കട തോമസ് സ്ട്രീറ്റില്‍ നടത്തിവരികയാണ്.
കാര്‍മലിനെ സഹായിക്കാന്‍ രണ്ട് മരുമക്കളാണ് ഇപ്പോള്‍ കൂടെയുള്ളത്. പഴവര്‍ഗങ്ങളില്‍ ആപ്പിള്‍ പോലുള്ള പഴങ്ങളും ചൈനീസ് ബിയര്‍ ഇസ്രയേലില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഷാരണ്‍ പഴം എന്നിവയും ഇവിയെ ലഭ്യമാണ്.
ഇവിടെ വരുന്ന വിദേശ ടൂറിസ്റ്റുകള്‍ക്കും സ്ഥലം പരിചയമില്ലാത്തവര്‍ക്കും വഴികാട്ടിയായും കാര്‍മ്മല്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുന്‍ പ്രധാനമന്ത്രിയായ ചാര്‍ലി ഹോഗി ഒരു തവണ ഇവിടെ വന്ന് ഒരു ബോക്‌സ് സ്‌ട്രോബറി വാങ്ങുകയും പോകും വഴി സൗഹാര്‍ദ്ദപൂര്‍വ്വം കാര്‍മ്മലിന്റെ കവിളില്‍ ഉമ്മ കൊടുക്കുകയും ചെയ്തിരുന്നു

ഏതായാലും തന്റെ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനമാണ് മൂര്‍ സ്ട്രീറ്റിന്റെ രാജ്ഞിക്ക് അനുഭവപ്പെടുന്നത്. തെരുവിനെ ഒരു സിറ്റി മാര്‍ക്കറ്റിംഗ് കേന്ദ്രമാക്കിത്തീര്‍ക്കാന്‍ കാര്‍മ്മലിന്റെ വ്യവസായത്തിനു കഴിഞ്ഞിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള ഡബ്ലിനിലെ മൂര്‍ സ്ട്രീറ്റിനെ പുരോഗതിയുടെ പാതയിലെത്തിച്ചതിനാണ് കാര്‍മലിനെ ഇപ്പോള്‍ മൂര്‍ സ്ട്രീറ്റിന്റെ റാണിയായി തിരഞ്ഞെടുത്തത്.ഇനി ഒരു അറുപതു വര്‍ഷം താന്‍ ഈ മൂര്‍ സ്ട്രീറ്റിനെ ‘അടക്കിവാഴു’മെന്നാണ് കാര്‍മല്‍ മൂണി പറയുന്നത്like-and-share

Scroll To Top