Wednesday December 07, 2016
Latest Updates

കാര്‍ത്തികേയന് മന്ത്രിസ്ഥാനം ഉറപ്പില്ല,സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മുരളിധരന്‍ വന്നേയ്ക്കും 

കാര്‍ത്തികേയന് മന്ത്രിസ്ഥാനം ഉറപ്പില്ല,സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മുരളിധരന്‍ വന്നേയ്ക്കും 

കൊച്ചി: സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധനായ ജി. കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. മന്ത്രിസഭാ പുനഃസംഘടനയ്ക്കു പ്രസക്തിയില്ലെന്നും അദ്ദേഹം അറിയിച്ചു.സ്പീക്കര്‍ സ്ഥാനത്തുനിന്നുള്ള രാജികാര്യം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. പിന്നീടു പാര്‍ട്ടിയുടെ അനുമതി വേണ്ടിവന്നു. സ്ഥാനം മോഹിച്ചാണ് അദ്ദേഹം അതു ചെയ്തതെന്നു കരുതുന്നില്ല. രാജിവച്ചെന്നു കരുതി കാര്‍ത്തികേയനെ മന്ത്രിസഭയിലുള്‍പ്പെടുത്തണമെന്നില്ല. മുഖ്യമന്ത്രിയാണു പുനഃസംഘടനാ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സമഗ്രമായൊരു അഴിച്ചുപണി മന്ത്രിസഭയില്‍ പ്രതീക്ഷിക്കുന്നില്ല തങ്കച്ചന്‍ പറഞ്ഞു. 

രാജി തീരുമാനിച്ചതിനാല്‍ തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കമാന്റും വ്യക്തമാക്കിയിരുന്നു. നേരത്തെ തന്നെ ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ താല്‍പര്യമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും ഏകെ ആന്റണിയുമായും വി എം സുധീരനുമായും സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.കെ മുരളീധരന്‍ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യതെയെന്നു പറയപ്പെടുന്നു.

Scroll To Top