Thursday December 08, 2016
Latest Updates

കാര്‍ത്തികേയന്‍ കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിദ്ധ്യമായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി

കാര്‍ത്തികേയന്‍ കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിദ്ധ്യമായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിദ്ധ്യമായിരുന്നു അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയനെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടങ്ങളുടെ ചാട്ടവാറുകളെക്കാള്‍ സ്‌നേഹപൂര്‍വമുള്ള ശാസനകളാണു സ്പീക്കര്‍ എന്ന നിലയില്‍ കാര്‍ത്തികേയന്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ടു തന്നെ ഭരണ പ്രതിപക്ഷാംഗങ്ങളുടെ സ്‌നേഹത്തിനും ആദരവിനും പാത്രമാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മറ്റു കക്ഷിനേതാക്കള്‍ എന്നിവര്‍ കാര്‍ത്തികേയനെ അനുസ്മരിച്ച് സംസാരിച്ചു. നിയമസഭാ സമ്മേളനം കാര്‍ത്തികേയനു ചരമോപചാരം അര്‍പ്പിച്ച് ഇന്നത്തേക്കു പിരിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലെ നടപടിക്രമങ്ങള്‍ കാര്യോപദേശക സമിതി യോഗം തീരുമാനിക്കും.

കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വൈകുന്നേരം മൂന്നിനു നിയമസഭാ മെംബേഴ്‌സ് ലോഞ്ചിലും യോഗം ചേരും. കാര്‍ത്തികേയന് പകരം ആര് സ്പീക്കറാകണമെന്ന് തീരുമാനിക്കുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. നിലവിലെ ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ സ്പീക്കറാകാനാണ് കൂടുതല്‍ സാധ്യതയെന്ന് അറിയുന്നു. മറ്റു പേരുകളൊന്നും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി ഉയര്‍ന്നു വന്നിട്ടില്ല.

അതിനിടെ സംസ്ഥാന ബജറ്റ് 13ന് തന്നെ അവതരിപ്പിക്കാന്‍ തീരുമാനമായി. നിയമസഭാ കാര്യോപദേശകസമിതിയാണ് ബജറ്റ് അവതരിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ധനമന്ത്രി കെ.എം. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാണിയെ ബജറ്റഅ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അതിനായി ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും വ്യക്തമാക്കിയിരുന്നു.

Scroll To Top