Sunday December 11, 2016
Latest Updates

കെ പി സി സി അദ്ധ്യക്ഷന്‍: കാര്‍ത്തികേയനെയും ഉറപ്പിക്കണ്ട:എല്ലാം ഡല്‍ഹിക്ക് വിട്ട് നേതാക്കള്‍

കെ പി സി സി അദ്ധ്യക്ഷന്‍: കാര്‍ത്തികേയനെയും ഉറപ്പിക്കണ്ട:എല്ലാം ഡല്‍ഹിക്ക് വിട്ട് നേതാക്കള്‍

ഡല്‍ഹി:പുതുതായി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെത്തിയ രമേശ് ചെന്നിത്തലയുടെ ഒഴിവിലേക്ക് ഇനി ആര് കെപിസി സി പ്രസിഡണ്ടാകും എന്ന ചോദ്യങ്ങള്‍ക്ക് കാക്കത്തൊള്ളായിരം ഉത്തരങ്ങള്‍ പൊങ്ങിവരുമ്പോള്‍ അടുത്ത ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന ഡല്‍ഹി ചര്‍ച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിടും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതിനായി ചൊവ്വാഴ്ച ഡല്‍ഹിക്ക് തിരിക്കും.
പുതിയ അദ്ധ്യക്ഷനെ പറ്റി പല അഭ്യൂഹങ്ങളും ഉയരുന്നതിനിടയില്‍ ജി കാര്‍ത്തികേയനെ തദ്സ്ഥാനത്തേക്ക് ഉറപ്പിച്ചു എന്ന് ഇന്നലെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ വീണ്ടും അനിശ്ചിതത്തിന്റെ പിരിമുറുക്കത്തിലേക്ക് അണികളെ വീഴ്ത്തി എല്ലാം ഡല്‍ഹിയില്‍ നിന്ന് തീരുമാനിക്കുമെന്ന് ഇന്നലെ പ്രമുഖ നേതാവ് വെളിപ്പെടുത്തി. ജി കാര്‍ത്തികേയന്‍, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണു ഗോപാല്‍, കെ സുധാകരന്‍, വി ഡി സതീഷന്‍ എന്നിവരുടെ പേരുകളാണ് തത്സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ശക്തമായ ഗ്രൂപ്പ് പോര് പ്രകടമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഒരു മുന്‍ഗണനാ സാധ്യതകളും വെളിപ്പെടുത്താതെ എല്ലാം ഡല്‍ഹിയിലര്‍പ്പിച്ച് മൌനം ദീക്ഷിച്ചിരിക്കുകയാണ് ഔദ്യോഗിക നേതൃത്വം.

Scroll To Top