Sunday December 11, 2016
Latest Updates

കാര്‍ണിവല്‍ സായാഹ്നം സംഗീത സാന്ദ്രമാകും,ഗാനമേളയില്‍ 20 ഗായകര്‍ പങ്കെടുക്കും 

കാര്‍ണിവല്‍ സായാഹ്നം സംഗീത സാന്ദ്രമാകും,ഗാനമേളയില്‍ 20 ഗായകര്‍ പങ്കെടുക്കും 

ഡബ്ലിന്‍:കേരളാ ഹൌസ് കാര്‍ണിവലിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന ഗാനസന്ധ്യയില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ പ്രധാന ഗായകര്‍ ഒന്നടങ്കം എത്തുന്നു.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഇരുപതോളം ഗായകര്‍ കാര്‍ണിവല്‍ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കും.വൈകിട്ട് 4 മണി മുതല്‍ ഗാനമേള ആരംഭിക്കും.

ജൂണ്‍ 7 ശനിയാഴ്ച ലൂക്കന്‍ യൂത്ത് സെന്ററില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെയാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ നടത്തപ്പെടുക.കാര്‍ണിവല്‍ ആഘോഷത്തിലേയ്ക്ക് അയര്‍ലണ്ടിലെ മുഴുവന്‍ മലയാളികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു 

Scroll To Top