Saturday December 10, 2016
Latest Updates

കാര്‍ണിവലിന് ഇന്ന് ദീപം തെളിയും. സപ്തയും, ദിയയും, ശ്രേയ സുധീറും ദീപം ഏറ്റുവാങ്ങും

കാര്‍ണിവലിന് ഇന്ന് ദീപം തെളിയും. സപ്തയും, ദിയയും, ശ്രേയ സുധീറും ദീപം ഏറ്റുവാങ്ങും

ഡബ്ലിന്‍: മതത്തിന്റെയും പ്രദേശത്തിന്റെയും അതിര്‍വരമ്പുകള്‍ക്ക് അതീതമായി അയര്‍ലണ്ടിലെ മലയാളികള്‍ ഒന്നടങ്കം ഒന്നിക്കുന്ന കേരള ഹൗസ് കാര്‍ണിവലിന് ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം ആറുമണിക്ക് ദീപം തെളിയും.മുമ്പ് പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ലൂക്കനിലെ ബാലിബോയന്‍ കമ്മ്യൂണിറ്റി സെന്ററിലെ കേരളാ ഹൗസ് ആസ്ഥാനത്ത് വെച്ചായിരിക്കും കാര്‍ണിവല്‍ ദീപം തെളിയിക്കല്‍ പരിപാടി. 

അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികളുടെ നാട്ടില്‍നിന്നും വന്നിട്ടുള്ള ഇരുപതോളം മാതാപിതാക്കള്‍ ഒരുമിച്ചു തെളിക്കുന്ന ദീപം ,വരും തലമുറകളുടെ പ്രതിനിധികളായി, കലാരംഗത്ത് കഴിവ് തെളിയിച്ച് അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അഭിമാനമായി മാറികൊണ്ടിരിക്കുന്ന സപ്ത രാമന്‍ നമ്പൂതിരിയും,ദിയ ലിങ്കിന്‍സ്റ്റാറും, ശ്രേയാ സുധീറും ചേര്‍ന്ന് ഏറ്റുവാങ്ങും.

കേരളത്തില്‍നിന്നും വന്നിട്ടുള്ള ഏതെങ്കിലും മാതാപിതാക്കളെ നേരിട്ട് ക്ഷണിക്കുവാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍ ഈ വാര്‍ത്ത ഒരു ക്ഷണം ആയി സ്വീകരിച്ച് കാര്‍ണിവല്‍ ദീപം തെളിക്കുവാന്‍ എത്തിച്ചേരണം എന്ന് കേരള ഹൗസ് ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top