Saturday December 03, 2016
Latest Updates

കാര്‍ഡിഫ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം

കാര്‍ഡിഫ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഏകദിന പരമ്പരയില്‍ വിജയത്തുടക്കം. കാര്‍ഡിഫില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍വിജയം. ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു. 133 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. 75 പന്തില്‍ നിന്ന് 100 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ്മയും എം.എസ്.ധോണിയും 52 റണ്‍സ് വീതം നേടി. റെയ്‌നയാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത 5 ഓവറില്‍ 304 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. ആര്‍ ആശ്വിനും മുഹമ്മദ് ഷമിയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വറിനും സുരേഷ് റെയ്‌നയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു. 305 റണ്‍സുമായി ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിനു ഇറങ്ങിയെങ്കിലും മഴയെ തുടര്‍ന്ന് കളി തടസപ്പെട്ടതിനെ തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഇംഗ്ലണ്ടിന്റെ വിജയ ലക്ഷ്യം 295 റണ്‍സായി നിശ്ചയിച്ചു.

എന്നാല്‍ ഇംഗ്ലണ്ട് 38.1 ഓവറില്‍ 161 റണ്ണിന് ആള്‍ ഔട്ടാവുകയായിരുന്നു. 63 പന്തില്‍ 40 റണ്ണെടുത്ത ആദം ഹേല്‍സാണ് ഇംഗ്‌ളണ്ടിന്റെ ടോപ് സ്‌കോറര്‍. ഈ വിജയത്തോടെ ഇന്ത്യ ഏകദിന പരമ്പരയില്‍ 10 ത്തിന് മുന്നിലായി. മലയാളി താരം സഞ്ജു സാംസണ് അവസാന ഇലവനില്‍ ഇടം നേടാനായില്ല.

Scroll To Top