Friday December 09, 2016
Latest Updates

കാര്‍ട്ടൂണിസ്റ്റ് രാജിന്ദര്‍ പുരി അന്തരിച്ചു 

കാര്‍ട്ടൂണിസ്റ്റ് രാജിന്ദര്‍ പുരി അന്തരിച്ചു 

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് രാജിന്ദര്‍ പുരി അന്തരിച്ചു. 81 വയസായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലെ പ്രമുഖകാര്‍ട്ടൂണിസ്റ്റായിരുന്നു. 1934 ല്‍ പാക്കിസ്ഥാനിലെ കറാച്ചിയിലാണ് രാരിന്ദര്‍ പുരി ജനിച്ചത്. സ്റ്റേസ്മാനില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിച്ച പുരി പിന്നീട് ഇംഗ്ലണ്ടിലെത്തി ദ ഗാര്‍ഡിയനിലും ഗ്ലാസ്‌ഗോ ഹെറാള്‍ഡിലും പ്രവര്‍ത്തിച്ചു.

പിന്നീട് 1959 മുതല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ കാര്‍ട്ടൂണിസ്റ്റായും വിവിധ പത്രങ്ങളില്‍ കോളമിസ്റ്റായും ഫ്രീലാന്‍സ് പത്ര പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. അടിയന്തിരാവസ്ഥയുടെ കാലത്ത് ജയപ്രകാശ് നാരായണന്റെ കൂടെ ജനതാ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Scroll To Top