Saturday December 10, 2016
Latest Updates

കാരിക്കമൈന്‍സ് ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെ പോപ്പ് ഫ്രാന്‍സീസ് പ്രത്യേകം കണ്ടു 

കാരിക്കമൈന്‍സ് ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെ പോപ്പ് ഫ്രാന്‍സീസ് പ്രത്യേകം കണ്ടു 

വത്തിക്കാന്‍ :കാരിക്കമൈന്‍സ് ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെ പോപ്പ് ഫ്രാന്‍സിസ് ആശീര്‍വദിച്ചു. വത്തിക്കാനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ 300 ഐറിഷ് ട്രാവലര്‍മാര്‍ ഉള്‍പ്പടെ വിവിധ ജിപ്‌സി സമുദായങ്ങളില്‍ നിന്നുള്ള 7,000 തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തതിനു ശേഷം, മാര്‍്പ്പാപ്പാ വിക്ലോയില്‍ നിന്നുള്ള പത്ത് വയസ്സുള്ള ബില്‍ കോണോറിനെയും അവന്റെ എഴുവയസ്സുകാരന്‍ കസിന്‍ ഡാനേയും വ്യക്തിപരമായി ആശീര്‍വദിച്ചു. 

ദുരന്തത്തില്‍ മരിച്ച തോമസ്, സില്‍വിയ കോണോര്‍സ് എന്നിവരുടെ ബന്ധുക്കളാണ് ഈ കുട്ടികള്‍. അനുഗ്രഹം കിട്ടിയതിനൊപ്പം പോപ്പിനൊപ്പം സെല്‍ഫി എടുക്കാന്‍ കൂടി കഴിഞ്ഞ ആഹ്ലാദത്തിമര്‍പ്പിലാണ് ഈ കുട്ടികള്‍. ജിപ്‌സികളോടും ട്രാവലര്‍മാരോടും കാട്ടുന്ന വിവേചനത്തെ പോപ്പ് അപലപിച്ചു. ഇനിയെങ്കിലും കുട്ടികള്‍ തണുപ്പുകൊണ്ടും തീനാളങ്ങള്‍ കൊണ്ടും കൊല്ലപ്പെടരുത് എന്ന് അദ്ദേഹം പറഞ്ഞു.

Scroll To Top