Saturday December 10, 2016
Latest Updates

കാരന്റ്ഹില്ലില്‍ അക്രമികള്‍ തകര്‍ത്ത കുരിശ് പുനസ്ഥാപിച്ചു

കാരന്റ്ഹില്ലില്‍ അക്രമികള്‍ തകര്‍ത്ത കുരിശ് പുനസ്ഥാപിച്ചു

ട്രേലി :കാരന്റ്ഹില്ലിലെ അക്രമികള്‍ തകര്‍ത്ത കുരിശ് പുനസ്ഥാപിച്ചു.അയര്‍ലണ്ടിലെ ഏറ്റവും ഉയരമുള്ള മലയായ കൗണ്ടി കെറിയിലെ കാരന്റ്ഹിലില്‍ സ്ഥാപിച്ചിരുന്ന കുരിശ് കഴിഞ്ഞ ദിവസം ചുവടെ മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.മക്ഗില്ലികഡി റീക്ക്‌സ് മൗണ്ടന്‍ ആക്‌സസ് ഫോറമാണ് തകര്‍ക്കപ്പെട്ട കുരിശ് പുനസ്ഥാപിച്ചത്. കുരിശ് വീണ്ടും സ്ഥാപിക്കുമെന്ന് ഫോറം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് കുരിശ് വീണ്ടും ഉയര്‍ത്തിയത്.

ഫോറത്തിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ ചേര്‍ന്ന് സ്വമേധയാ കുരിശ് പുനസ്ഥാപിക്കാന്‍ തയ്യാറായി മുന്നോട്ടു വരികയായിരുന്നു. കില്ലാര്‍നെയിലെ ലിബ് ഹെര്‍ കണ്ടൈനര്‍ ക്രെയ്ന്‍ സര്‍വീസിലെ ജീവനക്കാരും ബ്യൂമോണ്ട് കമ്മ്യൂണിറ്റി കൌണ്‍സിലിലെ അംഗങ്ങളും പ്രദേശവാസികളും ചേര്‍ന്നാണ് കുരിശ് പുനസ്ഥാപിച്ചത്. ബ്യൂമോണ്ട് കമ്മ്യൂണിറ്റി കൌണ്‍സിലും പ്രദേശവാസികളും ചേര്‍ന്ന് 1976 ല്‍ സ്ഥാപിച്ച കുരിശാണ് കഴിഞ്ഞ ശനിയാഴ്ച തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുരിശ് പുനസ്ഥാപിക്കാന്‍ സ്വമേധയാ സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് ഫോറം അധികൃതര്‍ പറഞ്ഞു.

അതേസമയം വീണ്ടും കുരിശ് സ്ഥാപിച്ചതിനെതിരെ പ്രദേശത്തെ നിരീശ്വരവാദികള്‍ രംഗത്ത് വന്നു. കുരിശ് സ്ഥാപിച്ചതിനു കമ്മ്യൂണിറ്റിയിലെ മുഴുവന്‍ അംഗങ്ങളും അനുകൂലമല്ലെന്ന് നിരീശ്വരവാദികളുടെ സംഘടന പ്രതികരിച്ചു.

Scroll To Top