Wednesday December 07, 2016
Latest Updates

കാബന്റ്റീനിയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

കാബന്റ്റീനിയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഡബ്ലിന്‍: കാബന്റ്റീനിയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയാണ് പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഡബ്ലിനിലെ ജോബ്‌സ്‌ടൌണ്‍ റോഡിലെ കാബന്റ്റീനി കമ്മ്യൂണിറ്റി സ്‌കൂളിന്റെ ഗ്രൌണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് മൈതാനത്ത് മൃതദേഹം കിടക്കുന്നതായി കണ്ടത്.

ഇതേതുടര്‍ന്ന് ഇന്നലെ സ്‌കൂളിന് അവധി നല്‍കി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തി. ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹത സംശയിക്കത്തക്കതായുള്ള തെളിവുകളൊന്നും ഇപ്പോള്‍ ലഭിച്ചിട്ടില്ലെന്ന് ഗാര്‍ഡ അറിയിച്ചു. മരണമടഞ്ഞ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍ എല്ലാവരും

Scroll To Top