Sunday December 04, 2016
Latest Updates

കാനറി വാര്‍ഫില്‍ നിര്‍മ്മിക്കാനിരുന്ന യൂറോപ്പിലെ ഏറ്റവും വലിയ അപ്പാര്‍ട്ട്‌മെന്റ് പദ്ധതി ഉപേക്ഷിച്ചു

കാനറി വാര്‍ഫില്‍ നിര്‍മ്മിക്കാനിരുന്ന യൂറോപ്പിലെ ഏറ്റവും വലിയ അപ്പാര്‍ട്ട്‌മെന്റ് പദ്ധതി ഉപേക്ഷിച്ചു

ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും വലിയ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം എന്ന ആശയം ഉപേക്ഷിച്ചു. 1 ബില്യന്‍ യൂറോ ചെലവില്‍ ലണ്ടനിലെ കാനറി വാര്‍ഫില്‍ നിര്‍മ്മിക്കാനിരുന്ന അപ്പാര്‍ട്ട്‌മെന്റാണ് ഉപേക്ഷിച്ചത്. ടോം റയാന്‍ എന്ന ഐറിഷ് ഡവലപ്പറാണ് ഈ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചത്. 74 നിലയുള്ള അപ്പാര്‍ട്ട്‌മെന്റായിരുന്നു ടോം റയാന്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 

എന്നാല്‍ ഈ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദങ്ങളും തലപൊക്കി. അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത ഡവലപ്പര്‍ക്ക് ഇത്രയും വലിയ പദ്ധതി ഏറ്റെടുത്ത് നടത്താനുള്ള ശേഷിയുണ്ടോ എന്നായിരുന്നു വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന സംശയം. ഈ കമ്പനി അയര്‍ലണ്ടിലോ യുകെയിലെ ഏതെങ്കിലും വലിയ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയതായി തെളിവില്ല. ഇതിനിടെ അപ്പാര്‍ട്ട്‌മെന്റിനായി കമ്പനി പ്രഖ്യാപിച്ചിരുന്ന സ്ഥലം ഒരു ചൈനീസ് കമ്പനി വാങ്ങി. 

ഇതോടെ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്ത ഡവലപ്പര്‍ക്കെതിരെ വിവിധ ക്രെഡിറ്റ് ഏജന്‍സികള്‍ നിയമനടപടി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണത്തിനായി ഫണ്ട് സമാഹരിച്ച് നല്‍കിയ കമ്പനികളാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. തങ്ങള്‍ നല്‍കിയ ഫണ്ട് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിയമനടപടി.

Scroll To Top