Wednesday December 07, 2016
Latest Updates

കാനഡ ,അയര്‍ലണ്ടില്‍ നിന്നും നഴ്‌സുമാരെ വിളിക്കുന്നു; നഴ്‌സുമാര്‍ക്ക് ഇനി ‘എക്‌സ്പ്രസ് എന്‍ട്രി’

കാനഡ ,അയര്‍ലണ്ടില്‍ നിന്നും നഴ്‌സുമാരെ വിളിക്കുന്നു; നഴ്‌സുമാര്‍ക്ക് ഇനി ‘എക്‌സ്പ്രസ്   എന്‍ട്രി’

ഡബ്ലിന്‍ :അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്ക് ഇനി കാനഡയില്‍ ധാരാളം അവസരം. വരുന്ന ജനുവരി മുതല്‍ നടപ്പിലാകാനിരിക്കുന്ന എക്പ്രസ് എന്‍ട്രി പദ്ധതിയിലേയ്ക്ക് നഴ്‌സുമാരെ കൂടി ഉള്‍പ്പെടുത്താന്‍ കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇതാദ്യമായാണ് എക്പ്രസ് എന്‍ട്രി പദ്ധതിയിലൂടെ നേഴ്‌സുമാര്‍ക്ക് അവസരം ഒരുങ്ങുന്നത്. ഇതോടെ അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള ഏതാനം രാജ്യക്കാര്‍ക്ക് കാനഡയില്‍ കുടിയേറാന്‍ എളുപ്പം സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമില്‍ മാറ്റം വരുത്തിക്കൊണ്ടാണ് കൂടുതല്‍ ആളുകള്‍ക്ക് കാനഡയില്‍ കുടിയേറാന്‍ അവസരം ഒരുക്കുന്നത്. നഴ്‌സുമാരെ കൂടാതെ ഫിനാന്‍ഷ്യല്‍ മാനേജര്‍മാര്‍, ഡോക്ടര്‍മാര്‍, അക്കൌണ്ടണ്ടുമാര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍ തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും കാനഡയില്‍ കുടിയേറാന്‍ അവസരമുണ്ട്. 

ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിന് കീഴില്‍ കാനഡയില്‍ കുടിയേറാവുന്നവരുടെ എണ്ണം 5000 ല്‍ നിന്ന് 25,000 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം 24 ഓളം തൊഴില്‍ മേഖലകളിലേക്കാണ് കുടിയേറ്റക്കാരെ ക്ഷണിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം 50 ഓളം പോസ്റ്റുകളിലേക്ക് കുടിയേറ്റക്കാര്‍ക്കായി കാനഡ അവസരം തുറന്നിരിക്കുകയാണ്. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം പ്രകാരം കാനഡയില്‍ ജോലി ചെയ്യാവുന്നവരുടെ എണ്ണം 3000 ആയിരുന്നത് കഴിഞ്ഞ വര്‍ഷമാണ് 5000 ആയി ഉയര്‍ത്തിയത്. 

കാനഡയില്‍ പ്രവര്‍ത്തി പരിചയമുള്ള വിവിധ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് റെസിഡന്‍സി പദവി നല്കുന്നതിനുള്ള കനേഡിയന്‍ എസ്‌ക്പീരിയന്‍സ് ക്‌ളാസ് പദ്ധതിയുടെ കീഴില്‍ എണ്ണായിരം പേര്‍ക്ക് റെസിഡന്‍സി പദവി ലഭിക്കും. ഒരു വര്‍ഷമെങ്കിലും കാനഡയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കാന് റെസിഡന്‍സി പദവി ലഭിക്കുക. ഈ വര്‍ഷം മെയ് 1 മുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍ വരും. എക്‌സ്പ്രസ് എന്‍ട്രി പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരുന്നത്. കൂടുതല്‍ സ്‌കില്‍ഡ് ജീവനക്കാരെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതികളെന്ന് കനേഡിയന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു.

Scroll To Top