Saturday December 03, 2016
Latest Updates

കാനഡയില്‍ കണ്ടെത്തിയത് പട്ടിണി കാലത്ത് അമേരിക്കയിലേക്ക് പോയ ഐറിഷ് കുട്ടികളുടെ ഭൗതികാവശിഷ്ടങ്ങള്‍ തന്നെയെന്ന് സ്ഥിരീകരണം

കാനഡയില്‍ കണ്ടെത്തിയത് പട്ടിണി കാലത്ത് അമേരിക്കയിലേക്ക് പോയ ഐറിഷ് കുട്ടികളുടെ ഭൗതികാവശിഷ്ടങ്ങള്‍ തന്നെയെന്ന് സ്ഥിരീകരണം

ഡബ്ലിന്‍: കാനഡയിലെ ബീച്ചില്‍ കണ്ടെത്തിയത് കൊടും പട്ടിണി കാലത്ത് അമേരിക്കയിലേക്ക് പോയ ഐറിഷ് കുട്ടികളുടെ ഭൗതികാവശിഷ്ടങ്ങള്‍ തന്നെയെന്ന് സ്ഥിരീകരണം. കാനഡയിലെ ഒരു ബീച്ചില്‍ നിന്ന് 2011 ലാണ് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. മോണ്‍ട്രിയലില്‍ നിന്ന് 500 മൈല്‍ അകലെയുള്ള ക്യുബെക് പെനിസുല ബീച്ചില്‍ നിന്നാണ് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. മൂന്ന് വര്‍ഷം നീണ്ട പഠനങ്ങള്‍ക്കൊടുവിലാണ് അസ്ഥികൂടങ്ങള്‍ ഐറിഷ് കുട്ടികളുടെയാണെന്ന് സ്ഥിരീകരിച്ചത്. 

170 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 170 വര്‍ഷങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടിലെ കൊടും പട്ടിണി കാലത്ത് ഒരു മില്യന്‍ പേര്‍ മരണമടഞ്ഞു. രണ്ട് മില്യനിലധികം ആളുകള്‍ പട്ടിണി സഹിക്കാനാകാതെ രാജ്യം വിട്ടു. ഇത്തരത്തില്‍ രാജ്യം വിട്ടുപോയവരുടെ കുട്ടികളുടെ അസ്ഥികൂടങ്ങളാണ് കണ്ടെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ‘ശവപ്പെട്ടി കപ്പല്‍’ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച കപ്പലുകളിലാണ് ഐറിഷ് ജനത മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്. 

ഈ കപ്പല്‍ യാത്രയില്‍ തന്നെ 100,000 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 1800 കളിലാണ് അയര്‍ലണ്ടിനെ കൊടുംപട്ടിണി വരിഞ്ഞുമുരുക്കിയത്. അയര്‍ലണ്ടില്‍ നിന്ന് എത്തി മരണമടഞ്ഞവരുടെ സ്മാരകത്തിന് സമീപത്ത് നിന്നാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. കണ്ടെടുത്ത രണ്ട് അസ്ഥികൂടങ്ങള്‍ 7 വയസിനും 9 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെതാണ്, ബാക്കിയുള്ളവ ഏകദേശം പന്ത്രണ്ടു വയസ് പ്രായം വരുന്ന കുട്ടികളുടെതാണ്.

Scroll To Top