Sunday December 04, 2016
Latest Updates

കാത്തിരിപ്പ് കാലാവധി കുറയുന്നു ,ആരോഗ്യ മേഖലയില്‍ ഉണര്‍വിന്റെ കാലമെന്ന് മന്ത്രി

കാത്തിരിപ്പ് കാലാവധി കുറയുന്നു ,ആരോഗ്യ മേഖലയില്‍ ഉണര്‍വിന്റെ കാലമെന്ന് മന്ത്രി

ഡബ്ലിന്‍ :പബ്ലിക് ആശുപത്രികളില്‍ ഔട്ട്‌പേഷ്യന്റ്‌സിന്റെ എണ്ണം കുറയുന്നു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 95ശതമാനം കുറവ് ഔട്ട്‌പേഷ്യന്റ്‌സാണ് ഇത്തവണ ആശുപത്രികളുടെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2014 എച്ച്എസ്ഇ സര്‍വ്വീസ് പ്ലാനിനോടനുബന്ധിച്ച ഫിന്‍ ഫാളിന്റെ പ്രൈവറ്റ് മെമ്പര്‍സ് ബില്‍ അവതരണത്തിനിടെയാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ജെയിംസ് റൈലി കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
12 മാസത്തിലധികമായി ഔട്ട്‌പേഷ്യന്റ്‌സ് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഡിസംബറില്‍ 4,626 എന്നായി കുറഞ്ഞിരിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2013 മാര്‍ച്ചില്‍ 103,433 ആയിരുന്നു. 2012നെ അപേക്ഷിച്ച് 4ശതമാനം വളര്‍ച്ചയാണ് 2013ല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
12 മാസങ്ങള്‍ക്കുള്ളില്‍ ലിസ്റ്റില്‍ 95ശതമാനത്തിന്റെ കുറവുണ്ടായിരിക്കുന്നത് ആരോഗ്യ മേഖലയിലെ മികവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ജെയിംസ് റൈലി സഭയില്‍ പറഞ്ഞു.
വളരെ കാലമായി തങ്ങളുടെ ഊഴം കാത്തു നില്‍ക്കുന്ന രോഗികള്‍ക്ക് മുന്‍ഗണന നല്‍കി അവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ ശ്രമിച്ച സ്‌പെഷല്‍ ഡെലിവറി യൂണിറ്റിലെയും നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ടിലെയും അംഗങ്ങളെയും ആശുപത്രിയിലെ ജീവനക്കാരെയും താന്‍ അനുമോദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2013ല്‍ ലക്ഷ്യം മുഴുവനായും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റൈലി അറിയിച്ചത്. എച്ച്എസ്ഇയുമായി യോജിച്ച് എസ്ഡിയു നടത്തുന്ന പദ്ധതികള്‍ ഈ ലക്ഷ്യത്തെ നൂറുശതമാനം എന്ന വിജയ ലക്ഷ്യത്തിലെത്തിക്കുമെന്നും മന്ത്രി റൈലി പറയുന്നു.
ഇനി രോഗികള്‍ക്ക് തങ്ങളുടെ ഊഴവും കാത്ത് വര്‍ഷങ്ങളോളം ഇരിക്കേണ്ടി വരില്ലെന്നാണ് ആരോഗ്യവകുപ്പും പ്രത്യാശിക്കുന്നത്.

Scroll To Top