Sunday December 04, 2016
Latest Updates

കാത്തിരിപ്പ് കാലാവധി എട്ടുമാസത്തില്‍ കൂടരുതെന്ന് ജെയിംസ് റൈലി

കാത്തിരിപ്പ് കാലാവധി എട്ടുമാസത്തില്‍ കൂടരുതെന്ന് ജെയിംസ് റൈലി

ഡബ്ലിന്‍ :ആരോഗ്യ മേഖലയുടെ അഴിച്ചുപണികള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. രോഗികളെ ഇനി മുതല്‍ എട്ടുമാസത്തില്‍ കൂടുതല്‍ പരിശോധനയ്ക്കായി വെയിറ്റിംഗ് ലിസ്റ്റില്‍ വയ്ക്കരുതെന്ന് എച്ച്എസ്ഇക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി ജെയിംസ് റൈലി നിലപാടെടുത്തിരിക്കുകയാണ്.
രോഗികളെ എട്ടു മാസങ്ങളില്‍ കൂടുതല്‍ വെയ്റ്റിംഗ് ലിസ്റ്റല്‍ നിലനിര്‍ത്തരുതെന്ന് കാണിച്ച് ആരോഗ്യമന്ത്രി ജെയിംസ് റൈലി എച്ച്എസ്ഇ തലവനായ ടോണി ഒ’ബ്രിയാന് കത്ത് നല്‍കിയിരിക്കുകയാണ്.

രോഗികളുടെ കാത്തിരിപ്പ് കാലാവധി വര്‍ഷങ്ങളായി നീളുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് എത്രയും പെട്ടെന്ന് രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന തീരുമാനവുമായി ആരോഗ്യ വകുപ്പ് തന്നെ രംഗത്തെത്തിയത്. അടുത്ത ജൂണ്‍ മുതല്‍ തന്നെ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തണമെന്നാണ് നിര്‍ദ്ദേശം.
രോഗികളെ ഒരു കാരണത്തിനാലും എട്ടുമാസങ്ങളില്‍ കൂടുതല്‍ കാത്തിരുത്താന്‍ പാടില്ലെന്ന് മന്ത്രി റൈലി എച്ച്എസ്ഇയെ അറിയിച്ചിട്ടുണ്ട്.
ഡിസംബറോടെ തന്നെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പില്‍ വരുത്തണമെന്നാണ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും ആയിരക്കണക്കിനാളുകളാണ് അപ്പോയിന്റ്‌മെന്റിന് വേണ്ടി എട്ടുമാസത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടരുതെന്നാണ് മന്ത്രി റൈലി ഉത്തരവിട്ടിരിക്കുന്നത് .

Scroll To Top