Monday December 05, 2016
Latest Updates

കാണികളുടെ എണ്ണത്തില്‍ ഏഷ്യന്‍ ലീഗുകളെ പിന്നിലാക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

കാണികളുടെ എണ്ണത്തില്‍ ഏഷ്യന്‍ ലീഗുകളെ പിന്നിലാക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിടുന്നു. കാണികളുടെ പങ്കാളിത്തത്തില്‍ ഏഷ്യന്‍ ലീഗുകളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. ടിവിയില്‍ കളി കാണുന്നവര്‍ അതിലേറെ വരും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ജപ്പാനിലെ ജെ ലീഗിനെയും ദക്ഷിണകൊറിയയിലെ കെ ലീഗിനെയും ചൈനയിലെ സിഎസ്എലിനെയും പിന്നിലാക്കി കാണികളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. കാണികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഐഎസ്എല്‍ അഞ്ചാം സ്ഥാനത്താണ്.

അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ഫ്രഞ്ച് ലീഗ് മെക്‌സിക്കന്‍ ലീഗ് എന്നീ ലീഗുകള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പിന്നിലാണ്. ലോകത്തെ മാറ്റ് കായിക മത്സരങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ഐഎസ്എല്‍ കാണികളുടെ പങ്കാളിത്തത്തില്‍ പതിനൊന്നാം സ്ഥാനത്താണ്. ടിവിയില്‍ ക്രിക്കറ്റ് അല്ലാതെ ഏറ്റവുമധികം പേര്‍ കാണുന്ന മത്സരമായി ഐഎസ്എല്‍ മാറി. സോഷ്യല്‍ മീഡിയയില്‍ ഐഎസ്എല്ലിനു അമ്പത് ലക്ഷം ആരാധകരുണ്ട്.

Scroll To Top