Sunday December 04, 2016
Latest Updates

കാണാതെപോയ മകനെ അപ്രതീക്ഷിതമായി കാണുന്ന അമ്മയുടെ സന്തോഷ പ്രകടനം യൂട്യൂബില്‍ വൈറലാകുന്നു

കാണാതെപോയ മകനെ അപ്രതീക്ഷിതമായി കാണുന്ന അമ്മയുടെ സന്തോഷ പ്രകടനം യൂട്യൂബില്‍ വൈറലാകുന്നു

ഒരു അമ്മയുടെയും മകന്റെയും പുനസമാഗമം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. കാണാതെ പോയ മകനെ രണ്ട് വര്‍ഷത്തിന് ശേഷം കണ്ടു മുട്ടുന്ന ഒരു അമ്മയുടെ പ്രതികരണമാണ് യൂട്യൂബില്‍ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കേവലം 50 സെക്കണ്ട് മാത്രമുള്ള ഈ വീഡിയോ ഇതിനകം 249,106 പേര്‍ കണ്ടു കഴിഞ്ഞു. കേവലം രണ്ട് ദിവസം കൊണ്ടാണ് ഇത്രയും ആളുകള്‍ ഈ വീഡിയോ കണ്ടത്. ഫെബ്രുവരി 27 ന് യുട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് എന്താണ് പ്രത്യേകതയെന്നാണോ? അമ്മമാര്‍ക്ക് മക്കളോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് മനസിലാക്കാന്‍ ഈ ഒരൊറ്റ വീഡിയോ മാത്രം മതിയാകും.

ന്യൂറിയില്‍ നിന്നുള്ള ഒരു അമ്മയുടെയും മകന്റെയും വീഡിയോ ദൃശ്യമാണ് ഇത്. കാണാതെ പോയെന്നു കരുതിയ മകന്‍ നെയ്ല്‍ ക്വിന്‍ രണ്ട് വര്‍ഷത്തിന് ശേഷം മടങ്ങിവരുമ്പോള്‍ അമ്മ ചാടിത്തുള്ളി ആഹ്ലാദം പ്രകടിപ്പിക്കുന്നതാണ് ഈ ചെറുവീഡിയോയില്‍ ഉള്ളത്. ദൈര്‍ഘ്യം പരിഗണിച്ചാല്‍ കേവലം ഒരു മിനിറ്റ് പോലും ഇല്ലാത്ത ഈ വീഡിയോ അതിലെ ഉള്ളടക്കം കൊണ്ട് വലിയ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.

മകന്‍ വരുന്നത് അവര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് അവരുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. പുറത്ത് ആരോ വന്നതറിഞ്ഞ് കതക് തുറക്കാനായി പോകുന്ന അമ്മയുടെ ദൃശ്യത്തിലാണ് വീഡിയോ തുടങ്ങുന്നത്.

തുടര്‍ന്ന് കതക് തുറന്ന അമ്മയുടെ മുന്നിലേക്ക് രണ്ട് വര്ഷം മുമ്പ് പുറപ്പെട്ടുപോയ മകന്‍ നെയ്ല്‍ പ്രത്യക്ഷപ്പെടുന്നു. മകനെ കണ്ടതും സന്തോഷം നിയന്ത്രിക്കാനാകാതെ തുള്ളിച്ചാടുകയും ആഹ്ലാദം പ്രകടിപ്പിക്കുന്ന അമ്മയെ ആണ് വീഡിയോയില്‍ പിന്നീട് ദൃശ്യമാകുന്നത്. മക്കളെ രണ്ട് മിനിറ്റ് കാണാതിരുന്നാല്‍ സങ്കടപ്പെടുന്നവാരാണ് അമ്മാര്‍. അപ്പോള്‍ രണ്ട് വര്‍ഷം മകനെ പിരിഞ്ഞിരുന്ന ആ അമ്മയുടെ ദുഃഖം എത്രമാത്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ.

രണ്ട് വര്‍ഷം താന്‍ യാത്രയിലായിരുന്നെന്നാണ് മടങ്ങിയെത്തിയ നെയ്ല്‍ പറഞ്ഞത്. അമ്മയെ ആശ്ചര്യപ്പെടുത്താനായി രണ്ട് വര്‍ഷത്തെ യാത്രയ്ക്ക് ശേഷം താന്‍ മടങ്ങി വന്നു നെയ്ല്‍ പറഞ്ഞു. വീഡിയോ കാണാം.

Scroll To Top