Monday December 05, 2016
Latest Updates

മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തുതുടങ്ങി

മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തുതുടങ്ങി

ക്വാലാലംപൂര്‍: യാത്രാമദ്ധ്യേ ആകാശത്ത് വച്ച് കാണാതായ മലേഷ്യന്‍ വിമാനം അവശേഷിപ്പിച്ച ദുരൂഹത ഇനിയും അവസാനിക്കാത്ത സാഹചര്യത്തില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിത്തുടങ്ങി. 50,000 വീതമാണ് ഇന്‍ഷുറന്‍സ് തുകയുടെ അഡ്വാന്‍സ് നല്‍കിത്തുടങ്ങിയത്. എന്നാല്‍ യാത്രക്കാരുടെ ബന്ധുക്കള്‍ ഈ തുക കൈപ്പറ്റാന്‍ വിസമ്മതിച്ചു.

5 ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി ചൈനയിലേക്ക് പോകുകയായിരുന്ന മലേഷ്യന്‍ വിമാനമാണ് കാണാതായത്. മാര്‍ച്ച് 8 നാണ് വിമാനം കാണാതായത്. വിമാനം പറന്നുയര്‍ന്ന് അര മണിക്കൂറിനകം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതാകാം എന്ന നിഗമനത്തിലാണ് അധികൃതര്‍.

യാത്രക്കാര്‍ ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്ന് പോലും വ്യക്തമാകാതെയാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്ത് തുടങ്ങിയത്. ഇത് യാത്രക്കാരുടെ ബന്ധുക്കള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.

Scroll To Top